എന്ത് കൊണ്ട് ഒരു മുഖ്യമന്ത്രിയുടെ മരണത്തിൽ തമിഴകം ഇത്രയും വേദനിക്കുന്നു?

അവസാനമായി ഒരു നോക്ക് കണ്ടാൽ മാത്രം മതി അവരുടെ പ്രിയപ്പെട്ട അമ്മയെ
അവസാനമായി ഒരു നോക്ക് കണ്ടാൽ മാത്രം മതി അവരുടെ പ്രിയപ്പെട്ട അമ്മയെ

ഇത്രയധികം ജനപങ്കാളിത്തമുണ്ടായ വിലാപയാത്രക്ക് അടുത്ത കാലത്തൊന്നും ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടില്ല,ദേശീയ ദൃശ്യമാധ്യമങ്ങൾ അടക്കം മുഴുവൻ മാധ്യമങ്ങളും പറയുന്നു.

വികാരനിർഭരമായ യാത്രയയപ്പിന് ചെന്നൈ മറീന ബീച്ച് വേദിയാകുന്നു. പതിനായിരങ്ങൾ ഒഴുകിയെത്തുന്നു. ഇത്രകണ്ട് ജനങ്ങൾ മനസ്സിൽ പ്രതിഷ്ഠിച്ച നേതാക്കൾ ചുരുക്കം.
അവർ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾ അത്രയധികം ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തം. എം.ജി.ആറിന്റെ വിടവാങ്ങലിന് ശേഷം തൊണ്ണൂറുകളുടെ തുടക്കത്തിലെ അഴിമതിക്കാരിയും സ്വേഛാധിപതിയുമായ ജയയിൽ നിന്ന് ഇന്നു നമ്മൾ കണ്ട പുരച്ചി തലൈവി അമ്മയിലേക്കുള്ള യാത്ര ഉയർച്ചയുടേയും താഴ്ചയുടേതും ആയിരുന്നു. ഈ കാലയളവിൽ അഴിമതി കേസുകളും നിയമ പോരാട്ടവും ജയിൽ വാസവും.എപ്പോളും അവർ ദ്രാവിഡ രാഷ്ട്രീയത്തെ മുറുകെ പിടിച്ചു. അതിനെ സംരക്ഷിച്ചു. ഒരു നിർണായക ശക്തിയായി മാറി സംസ്ഥാന രാഷ്ട്രീയത്തിലും കേന്ദ്രത്തിലും.

തന്നെ ഇഷ്ടപ്പെടുന്നവരെ ഹൃദയത്തോട് ചേർത്ത അമ്മ എതിരാളികളെ വേണ്ട രീതിയിൽ നേരിടുന്നതും നമ്മൾ കണ്ടു.
2011 ൽ മൂന്നാം തവണ അധികാരത്തിൽ വന്ന ശേഷം അമ്മ നടപ്പിലാക്കിയ നയങ്ങളാണ് അവരെ കൂടുതൽ ജനഹൃദയങ്ങളിലെത്തിക്കുന്നത്. ഇന്നിപ്പൊ തമിഴ്നാട്ടിൽ 1 രൂപക്ക് പ്രഭാത ഭക്ഷണവും 2 രൂപക്ക് ഉച്ചഭക്ഷണവും ലഭിക്കും എന്ന് കേൾക്കുന്നു. അമ്മ കേന്റീനുകൾ ഡൽഹിയിലും പ്രശസ്തം.

‘അവരെ പോലെ വായനാ ശീലമുള്ള..ബുദ്ധിയുള്ള വനിതകൾ ചുരുക്കം’ ജയയുടെ ഒരു സഹപ്രവർത്തക സ്മരിക്കുന്നു.

പത്താം ക്ലാസ്സ്‌ കഴിഞ്ഞ കുട്ടിക്ക്‌ ഫ്രീ ആയി സൈക്കിൾ,പ്ലസ്‌ 2 കഴിയുന്നവർക്ക്‌ ലാപ്‌ ടോപ്‌,ഗവൺമന്റ്‌ ആശുപത്രിയിൽ ജനിക്കുന്ന ഒരു കുട്ടിക്ക്‌ സോപ്പ്‌ , പൗഡർ , കുട്ടിയുടുപ്പ്‌ , ടവൽ , നാപ്കിൻ , ഓയിൽ , ഷാമ്പു മുതൽ ഒരു നവജാത ശിശുവിനു വേണ്ട സകലതും അമ്മ ബോൺ ബേബി കിറ്റ്‌ എന്ന പദ്ധതി വഴി സർക്കാർ ചിലവിൽ നൽകപ്പെടും,പ്രസവം സൗജന്യം,ഗവൺമന്റ്‌ ജോലി ഉള്ള ഒരു സ്ത്രീ ആണു പ്രസവിക്കുന്നതെങ്കിൽ അടുത്ത ഒരു വർഷത്തേക്ക്‌ ജോലിയിൽ നിന്നും വിട്ട്‌ കുട്ടിയോടൊപ്പം നിന്നു കുട്ടിയെ പരിചരിക്കാം. മാസ ശമ്പളം കൃത്യമായി അക്കൗണ്ടിൽ എത്തും ഇനി ജനിക്കുന്നത്‌ പെൺ കുഞ്ഞാണെങ്കിൽ വിവാഹ ചിലവിനായി 50000 രൂപ ധനസഹായം മുതൽ കെട്ടു താലി വരെ ഗവൺമന്റ്‌,പാവപ്പെട്ടവർക്ക്‌ ടി വി , ഗ്രൈന്റർ , മിക്സി അടക്കം ഒരു വീട്ടിലേക്കുള്ള സകല സാധനങ്ങളും ഗവൺമന്റ്‌ നൽകും അങ്ങിനെ എത്ര നല്ല പ്രവർത്തികൾ.

ഒരു സാധാരണ തമിഴനെയും തമിഴത്തിയേയും സംബന്ധിച്ചിടത്തോളം നഷ്ടപ്പെടുന്നത്‌ വെറുമൊരു മുഖ്യമന്ത്രി അല്ല. അവരുടെ സകല കാര്യങ്ങളും നോക്കി നടത്തുന്ന ഒരു കൂടപ്പിറപ്പാണ്.

ഇത് കൊണ്ടൊക്കെയാണ് ഒരു മുഖ്യ മന്ത്രി മരിച്ചതിൽ ഒരു സംസ്ഥാനം മൊത്തം കണ്ണീരിൽ കുതിർന്നത്.ഒരു നോക്ക് കാണാൻ ഇത്രയധികം ആഗ്രഹം പ്രകടിപ്പിച്ചത്.

തന്നെ കൈ പിടിച്ചുയർത്തിയ, ഒരു കാലത്ത് തമിഴ് മക്കളുടെ പ്രിയപ്പെട്ട നേതാവായിരുന്ന എം ജി ആറിന്റെ സമീപത്ത് തന്നെഎ ഇന്ന് അവർ അന്ത്യ വിശ്രമം കൊള്ളുന്നുവി തമിഴകത്തിന്റെ അമ്മ.

ജയലളിതക്ക് തമിഴ് മക്കൾ കണ്ണീരോടെ വിട നൽകി

ഒരു നോക്ക് കാണാൻ പതിനായിരങ്ങൾ തടിച്ച് കൂടി.
ഒരു നോക്ക് കാണാൻ പതിനായിരങ്ങൾ തടിച്ച് കൂടി.

ചെന്നൈ:തമിഴകത്തിന്റെ സ്വന്തം അമ്മ ഇനി ഓർമ്മ മാത്രം.പതിനായിരങ്ങളെ സാക്ഷിയാക്കി സംസ്കാര ചടങ്ങ് മറീന ബീച്ചിൽ  എം.ജി.ആറിന്റെ സ്മാരകത്തിന് അടുത്തായി ഔദ്യോഗിക ചടങ്ങുകളോടെ വൈകുന്നേരം 5.15-ന് സംസ്കാരം നടന്നു.രാജാജി ഭവനിൽ നിന്നും വിലാപ യാത്രയായാണ് മറീന ബീച്ചിൽ എത്തിയത്.

പതിനായിരണങ്ങളാണ് അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ റോഡിൽ തടിച്ച് കൂടിയത്.ചിലർ സങ്കടം സഹിക്കാനാകാതെ ബോധം കെട്ട് വീണു.ജനങ്ങളെ നിയന്ത്രിക്കാൻ പോലീസുകാർ ഒരുപാടു ബുദ്ധിമുട്ടി.

രാഷ്‌ട്രപതി പ്രണബ്പ് മുഖർജി,പ്രധാനമന്ത്രി നരേന്ദ്ര മോദി,കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി,കേരള മുഖ്യമന്ത്രി പിണറായി വിജയൻ,മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ഗവർണർ പി.സദാശിവം,ഡി.എം.കെ നേതാക്കളായ എംകെ സ്റ്റാലിൻ,കനിമൊഴി,നടൻ രജനീകാന്ത് തുടങ്ങിയവർ ജയലളിതക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി.നടൻ രജനീകാന്ത് കുടുംബ സമേതം എത്തി.

ഹൃദയ സ്തംഭനത്തെ തുടർന്ന് തിങ്കളാഴ്ച്ച രാത്രി 11.30-ന് അപ്പോളോ ഹോസ്പിറ്റലിൽ വെച്ചായിരുന്നു ജയലളിതയുടെ മരണം.ചൊവ്വാഴ്ച്ച പുലർച്ചെ തന്നെ ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാർഡനിൽ മൃതദേഹം എത്തിച്ചിരുന്നു.പിന്നീട് രാജാജി ഹാളിൽ പൊതുദർശനത്തിനു വെച്ചു.

screenshot_20161206-201202_1

 

കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

ചവറയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു.
ചവറയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു.

ചവറ:കൊല്ലം ജില്ലയിലെ ചവറ ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു.നിരവധി പേർക്ക് പരിക്ക്.

നാല് പേരുടെ നില അതീവ ഗുരുതരമാണ്.വൈദ്യുതി പോസ്റ്റിന് ഇടിച്ച്‌ ബസ് മറിയുകയായിയുരുന്നു.ഇന്ന് രാവിലെയാണ് ആക്സിഡന്റ് സംഭവിച്ചത്.

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത യാത്രയായി

ആയിരങ്ങളുടെ പ്രാർത്ഥനയെ വിഫലമാക്കി അവർ യാത്രയായി.
ആയിരങ്ങളുടെ പ്രാർത്ഥനയെ വിഫലമാക്കി അവർ യാത്രയായി.

ചെന്നൈ:ചെന്നൈ: തിങ്കളാഴച രാത്രി 11:30 ന് തമിഴ് മക്കളുടെ പ്രാർത്ഥനകൾ വിഫലമാക്കി കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി കുമാരി ജയലളിത യാത്രയായി. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തിങ്കളാഴച വൈകുന്നേരത്തോടെ ചില സ്വകാര്യ തമിഴ് ചാനലുകളിൽ ജയലളിത മരിച്ചെന്ന വാർത്ത നൽകിയരുന്നു. തുടർന്ന് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ രീതിയിലുള്ള അക്രമങ്ങൾ ഉണ്ടാവുകയും അപ്പോളോ ആശുപത്രിക്ക് നേരെ കല്ലേറ് ഉണ്ടാവുകയും ചെയ്തിരുന്നു. രാത്രിയോടെ ആശുപത്രി അധികൃതർ ജയലളിതയുടെ മരണവാർത്ത നിഷേധിച്ച് ട്വീറ്റ് ചെയ്തതിനെ തുടർന്ന് അക്രമസംഭവങ്ങൾ കുറഞ്ഞിരുന്നു.

അപ്പോളോ ഹോസ്പിറ്റൽ സ്റ്റേറ്റ്മെന്റ്
അപ്പോളോ ഹോസ്പിറ്റൽ സ്റ്റേറ്റ്മെന്റ്

തമിഴനാടിന്റെ എല്ലാ ഭാഗത്തും കടകൾ അടഞ്ഞ് തന്നെയാണ് കിടക്കുന്നത്. സ്വകാര്യ വാഹനങ്ങൾ ഒന്നും തന്നെ റോഡിലിറങ്ങിയില്ല. അമ്മയുടെ മരണം തമിഴ് നാട് രാഷ്ട്രീയാതീതമായി ഒരു ദു:ഖമായി മാറിയ നിലയിലാണ് ഇപ്പോഴത്തെ സ്ഥിതി.

രാജാജി ഹാളിൽ പൊതുദർശനത്തിന് വച്ചിരിക്കുന്ന ദൗതീക ശരീരത്തിൽ അന്തിമോപചാരം അർപ്പിക്കുവാൻ വിവിധ തുറകളിലെ പ്രമുഖ വ്യക്തികളുടെ നീണ്ട നിര തന്നെ മൗണ്ട് റോഡിൽ കാത്തു നിൽകുകയാണ്.

jaya7

സെപ്റ്റംബർ 22-ന് പനിയെ തുടർന്ന് അഡ്മിറ്റായ അവർ സുഖം പ്രാപിച്ചു വരികയാണെന്ന അപ്പോളോ ഹോസ്പിറ്റൽ ഞായറാഴ്ച്ച  പറഞ്ഞിരുന്നു. ഇത് മണിക്കൂറുകൾക്കു ശേ ഹൃദയ സ്തംഭനം സംഭവിചച്ചു.ഇതോടെ അവർ ഗുരുതരാവസ്ഥയിൽ ആയിരുന്നു.

പിന്നീട് കൃതിമ ഉപകരണങ്ങൾ വെച്ചായിരുന്നു വിദഗ്ധ ഡോക്ടർമാർ അവരെ പരിചരിച്ചത്‌.എയിമ്സ് ഹോസ്പിറ്റലിൽ നിന്നും ഡോക്ടർമാർ ചെന്നൈയിൽ എത്തിയിരുന്നു.എന്നിട്ടും അവരുടെ ജീവൻ നിലനിർത്താൻ ആയില്ല.

ജയലളിതയുടെ ജീവന് വേണ്ടി പ്രാത്ഥിച്ചു കൊണ്ട്  ആയിരങ്ങൾ ഹോസ്പിറ്റലിന് മുന്നിൽ ഉണ്ടായിരുന്നു.എല്ലാവരെയും കണ്ണീരിലാഴ്ത്തി ജയലളിത വിട പറഞ്ഞു.

525554-jaya-supporters

ഫുക്രിയുടെ ടീസർ പുറത്തിറങ്ങി

സിദ്ധീഖ് സംവിധാനം ചെയ്ത് ജയസൂര്യ നായകായനായെത്തുന്ന ഫക്രിയുടെ ട്രൈലെർ പുറത്തിറങ്ങി.

കൊച്ചിയിൽ നടന്ന പ്രതേക ചടങ്ങിലാണ് ടീസർ പുറത്തിറക്കിയത്.അലിഫക്രി എന്ന കഥാപാത്രമാണ് ജയസൂര്യ ചെയ്യുന്നത്.

മൂന്ന് മാസം തുടർച്ചയായി റേഷൻ വാങ്ങിയില്ലെങ്കിൽ സൗജന്യ റേഷൻ റദ്ദാവും

മൂന്ന് മാസം തുടർച്ചയായി റേഷൻ വാങ്ങാത്തവർക്കു സൗജന്യ റേഷനില്ല.
മൂന്ന് മാസം തുടർച്ചയായി റേഷൻ വാങ്ങാത്തവർക്കു സൗജന്യ റേഷനില്ല.

തിരുവനന്തപുരം: മൂന്ന് മാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങിയില്ലെങ്കില്‍ സൗജന്യറേഷന്‍ റദ്ദാവും. അര്‍ഹതപ്പെട്ടവരുടെ അവസരം നിഷേധിക്കപ്പെടുന്നതിനെത്തുടര്‍ന്നാണിത്. ഭക്ഷ്യഭദ്രതാനിയമം അനുസരിച്ച് സംസ്ഥാനത്ത് 1.54 കോടിപേര്‍ക്കേ സൗജന്യറേഷന്‍ ലഭിക്കൂ. ഭക്ഷ്യഭദ്രത പൂര്‍ണമായി നടപ്പാവുന്നതോടെ ഇത് നിലവില്‍വരും.

മുന്‍ഗണനാപ്പട്ടികയില്‍പ്പെട്ട ആരെങ്കിലും തുടര്‍ച്ചയായി റേഷന്‍ വാങ്ങാതിരുന്നാല്‍ പുറത്ത് നില്‍ക്കുന്നവര്‍ പട്ടികയിലെത്തും.

മുന്‍ഗണനാപ്പട്ടികയിലുള്ളവരെ ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച നിയമാവലികളുടെ പരിധി കടന്നാല്‍ ഇവര്‍ പുറത്താകും.

അഥവാ ഒരുമാസം വാങ്ങാൻ പറ്റിയില്ല എങ്കിൽ അത് അടുത്തമാസം വാങ്ങാം. കാര്യം കൃത്യമായി ബോധ്യപ്പെടുത്തിയാല്‍ മതി.

മൂന്ന് മാസം റേഷൻ വാങ്ങാത്ത കാർഡുകൾക്കു സൗജന്യ റേഷൻ ഒഴിവാക്കിയാലും കാര്‍ഡ് നഷ്ടമാകില്ല. മുമ്പ് ബി.പി.എല്‍. പട്ടികയിലുള്ളവരില്‍ പലരും മറ്റ് ആനുകൂല്യങ്ങള്‍ക്കായാണ് കാര്‍ഡ് ഉപയോഗിച്ചിരുന്നത്. ഇത് ഒഴിവാക്കാനാണ് പുതിയ പദ്ധതി ആലോചിക്കുന്നത്.

മുന്‍ഗണനാ വിഭാഗത്തില്‍നിന്ന് പുറത്തായാല്‍ സബ്‌സിഡി നിരക്കില്‍ റേഷന്‍ വാങ്ങാം. അര്‍ഹതയില്ലാത്ത ആരും സൗജന്യറേഷന്‍ വാങ്ങരുതെന്ന് കേന്ദ്രം. ഇതിനായി വിവരസങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തും. സ്മാര്‍ട്ട് കാര്‍ഡ് നിലവില്‍വരുന്നതോടെ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് കടകളില്‍ റേഷന്‍ വന്ന വിവരവും അര്‍ഹതപ്പെട്ടവര്‍ റേഷന്‍ വാങ്ങിയ വിവരവും അപ്പപ്പോള്‍ അറിയാനാകും. ഇതിനായി കാര്‍ഡുടമകളുടെ വിരലടയാളം, കണ്ണിലെ കൃഷ്ണമണി അടയാളം തുടങ്ങിയ തിരിച്ചറിയല്‍ സംവിധാനത്തിന് ഉപയോഗിക്കും.

ജയലളിത ഗുരുതരാവസ്ഥയിൽ

ജയലളിതക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ജനങ്ങൾ
ജയലളിതക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ജനങ്ങൾ.

ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഗുരുതരാവസ്ഥയിൽ.ഇസിഎംഒയും മറ്റു മാർഗങ്ങളും ഉപയോഗിച്ച് ഡോക്ടർമാർ അവരുടെ ജീവൻ നിലനിർത്താൻ ഇപ്പോൾ കഷ്ടപ്പെയുകായാണ് എന്ന് അപ്പോളോ ഹോസ്പിറ്റലിൽ നിന്നും അറിയിച്ചു.അടിയന്തിര ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് ഒരു പാർട്ടി വക്താവ് അറിയിച്ചു.ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറായിരിക്കണം എന്ന് തമിഴ്നാട് പോലീസിനെ ഡിജിപി നിർദ്ദേശിച്ചു.

എയിമ്സിൽ നിന്നുമുള്ള വിദഗ്‌ദ്ധ സംഘം ചെന്നൈയിൽ എത്തിയിട്ടുണ്ട്.ജയലളിതയുടെ വസതിയായ പോയസ് ഗാർഡനിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ജനങ്ങൾ അവരുടെ ജീവന് വേണ്ടി പ്രാർത്ഥനയിലാണ്.തമിഴ്നാട് ഗവർണർ വിദ്യാസാഗർ റാവു ഹോസ്പിറ്റലിൽ വന്നു സുഖ വിവരം അന്വേഷിച്ചു.

പ്രസിഡന്റ് പ്രാണഭ് മുഖർജി,ഡിഎംകെ നേതാവ് എം കരുണാനിധി,അവരുടെ മകനും എതിർ പാർട്ടി നേതാവുമായ കെ സ്റ്റാലിൻ,കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ ദുഃഖം രേഖപ്പെടുത്തി,എത്രയും പെട്ടെന്നു അവർ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എൽ സീസണിൽ കടന്നു

സികെ വിനീതിന്റെ ഗോളിൽ കേരള ബ്ലാസ്റ്റെർസ് സെമിയിൽ.
സികെ വിനീതിന്റെ ഗോളിൽ കേരള ബ്ലാസ്റ്റെഴ്സ് സെമിയിൽ.

കൊച്ചി:സികെ വിനീതിന്റെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എൽ മൂന്നാം സീസണിൽ കടന്നു.സീസണിൽ ആറ് മത്സരം കളിച്ച വിനീതിന്റെ അഞ്ചാമത്തെ ഗോളാണിത്.

66-ആം മിനുട്ടിൽ ആണ് വിനീതിന്റെ ഗോൾ.ആർത്തിരമ്പുന്ന ജനങ്ങൾക്ക് മുന്നിൽ റാഫിയുടെ പാസ്സിൽ വിനീത് പോസ്റ്റിലേക്ക് ഗോൾ തട്ടി.

 

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് ഹൃദയാഘാതം

ഹ്രദയാഘാതം സംഭവിച്ചതായി അപ്പോളോ ഹോസ്പിറ്റൽ അറിയിച്ചു.
ഹൃദയാഘാതം സംഭവിച്ചതായി അപ്പോളോ ഹോസ്പിറ്റലിൽ നിന്നും അറിയിച്ചു.

ചെന്നൈ:രണ്ട്‌ മാസമായി ചികിൽസയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് ഇന്ന് വൈകുന്നേരം ഹൃദയാഘാതം സംഭവിച്ചു.ജയലളിത സുഖം പ്രാപിച്ചു എന്ന ഹോസ്പിറ്റലിൽ നിന്നുള്ള പ്രഖ്യാപനം കഴിഞ്ഞു മണിക്കൂറുകൾ കഴിഞ്ഞാണ് ഈ സംഭവം.

സെപ്റ്റംബർ 22-ന് ആയിരുന്നു ജയലളിത അപ്പോളോ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്നത്.അവരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ഡോക്ടർ ഇന്ന് പറഞ്ഞത് സുഖം പ്രാപിച്ചു വരുന്നു എന്നാണ്.

ഇപ്പോൾ കാർഡിയോളോജിസ്റ് വിഭാഗം പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.

 

കുട്ടികളെ തട്ടിക്കൊണ്ടു പോകൽ ഒരു തുടർക്കഥയാകുന്നു

ബാല്യത്തിൽ ഭിക്ഷ യാചിക്കുന്ന കുട്ടികൾ.
ബാല്യത്തിൽ ഭിക്ഷ യാചിക്കുന്ന കുട്ടികൾ.

തിരുവനന്തപുരം:ഓരോ വർഷങ്ങൾ കഴിയുന്തോറും കുട്ടികളെ കാണാതാകുന്ന റിപ്പോർട്ടുകൾ കൂടി വരികയാണ്.2011-ൽ 952,2012-ൽ 1079,2103-ൽ 1208,2014-ൽ 1229,2015-ൽ 1630 കുട്ടികളെ തട്ടിക്കൊണ്ടു പോയ കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇന്നും ഒരു തുടർകഥ പോലെ തുടരുകയാണ്.

എന്നാൽ വാട്ട്സ്അപ്പിലൂടെയും മറ്റു സോഷ്യൽ മീഡിയകളിലൂടെയും പലപ്പോഴും കുട്ടികളെ തട്ടിക്കൊണ്ടു പോയി എന്ന വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു.ശരിയായ സന്ദേശങ്ങൾ മാത്രമേ കൈമാറേണ്ടതുള്ളൂ.നമുക്ക് കിട്ടുന്ന സന്ദേശം ശരിയാണോ എന്നറിഞ്ഞതിന് ശേഷം മറ്റൊരാൾക്ക് ഫോർവേർഡ് ചെയ്താൽ സമൂഹത്തിൽ ഉണ്ടാകുന്ന ആവശ്യമില്ലാത്ത ടെൻഷൻ നമുക്ക് ഒഴിവാക്കാൻ കഴിയും.

മലപ്പുറത്ത് വ്യാജ വാർത്തകൾ വർദ്ധിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷന്റെ കുറിപ്പിൽ നിന്നും.
മലപ്പുറത്ത് വ്യാജ വാർത്തകൾ വർദ്ധിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷന്റെ കുറിപ്പിൽ നിന്നും.

നമ്മൾ തന്നെയാണ് കുട്ടികളെ തട്ടികൊണ്ട് പോകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത്.ശരിക്കും എന്തിനാണ് ഇവർ നമ്മുടെ പിഞ്ചു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്.അവരുടെ ആ ലക്ഷ്യങ്ങളെയാണ് നമ്മൾ തടയേണ്ടത്.

എന്തിനാണ് ഇവർ കുട്ടികളെ ഉപയോഗിക്കുന്നത് യാചനയ്ക്കും,അവയവ മാറ്റത്തിനും,സെക്സ് റാക്കറ്റിനുമൊക്കെ വേണ്ടിയാണ് നമുടെ പിഞ്ചോമനകളെ ഇവർ ഉപയോഗിക്കുന്നത്.

യാചനയെ പ്രോത്സാഹിപ്പിക്കുന്നത് നമ്മളല്ലേ?അതായതു നമ്മുടെ കുട്ടികളെ ഇങ്ങിനെ തെരുവിലേക്ക് അയക്കാൻ ഉള്ള കാരണക്കാർ നമ്മൾ തന്നെയാണ്.നമുക്ക് മുൻപിൽ വന്നു കൈനീട്ടുന്ന പിഞ്ചുക്കൽ അവർക്ക് വേണ്ടിയാണോ അത് ചെയ്യുന്നത്.അല്ല,അവരെ കൊണ്ട് ചിലർ അത് ചെയ്യിക്കുന്നതാണ്.എവിടെ നിന്നെങ്കിലും തട്ടികൊണ്ട് പോന്ന കുട്ടികൾ ആകില്ലേ അത്.ഇതി നമ്മൾ എന്തിന് പ്രോത്സാഹിപ്പിക്കുന്നു.അവർക്കു ഒരു നേരത്തെ ഭക്ഷണം വാങ്ങി കൊടുത്താൽ അത് അവർക്കു കിട്ടും.അല്ലാതെ പണം കൊടുത്ത് യാചനയെ പ്രോത്സാഹിപ്പിക്കരുത്.നമ്മുടെ മക്കളെ തട്ടി കൊണ്ട് പോകുന്ന ക്രൂരന്മാർ നമ്മുടെ പണം കൊണ്ട് തന്നെ വളർന്ന് പന്തലിക്കുന്നു.

പലപ്പോഴും ബസ് സ്റ്റാന്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും നമ്മൾ കാണുന്ന ഒരു കാഴ്ചയുണ്ട്.ഒരു സ്ത്രീയും അവരുടെ കെയിൽ തുണിയിൽ കിടത്തിയ ഒരു കുഞ്ഞും.നമ്മൾ രാവിലെ കാണുമ്പോഴും വൈകുന്നേരം കാണുമ്പോഴും ഒക്കെ ഈ കുഞ്ഞുങ്ങൾ ഉറങ്ങുകയാവും.ഇത്ര നിശബ്ദമായി ഏത് നേരവും ഉറങ്ങാൻ ഈ കുട്ടികൾക്ക് ഇവർ എന്താണ് നൽകിയത്.പലതരം മയക്കു മരുന്നുകളും നൽകി ഉറക്കി കിടത്തുന്ന ഈ കുഞ്ഞുങ്ങൾ ഇവരുടേതാണെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

പല തെരുവുകളും ഇന്ന് അറിയപ്പെടുന്നതു ‘ചുവന്ന തെരുവുകൾ’ എന്ന പേരിലാണ്.അധികാരികൾ അതിനെതിരെ കണ്ണടക്കുന്നത് കൊണ്ടാകാം അവിടെ അവർ അങ്ങിനെയുള്ള വ്യാപാരം നടത്തുന്നത്. പെൺകുട്ടികളെ വില്പന നടത്തി പണക്കാർക്ക് കാഴ്ച്ച വെക്കുന്നു.എത്ര മാത്രം വേദനാജനകമായ കാര്യങ്ങളാണ് നമ്മുടെ ചുറ്റും നടക്കുന്നത്.പ്രായ പൂർത്തി പോലുമാകാത്ത പെൺകുട്ടികളെ കാമഭ്രാന്തനമാരുടെ മുഞ്ഞിലേക്ക് എറിഞ്ഞു കൊടുക്കുകയല്ലേ ചെയ്യുന്നത്.എന്ത് കൊണ്ട് അധികാരികൾ ഇതിനെതിരെ മൗനം പാലിക്കുന്നു.

അവയവ ദാനത്തിന് വേണ്ടിയും ഇവർ കുട്ടികളെ ഉപയോഗിക്കുന്നു.എംബിബിഎസ് പഠിക്കുമ്പോൾ മെഡിക്കൽ എത്തിക്സ് എന്താണെന്ന് പഠിച്ച ഡോക്ടർമാർ തന്നെ ഇതിന് കൂട്ടു നിൽക്കുന്നു എന്നതാണ് ഏറെ ആശ്‌ചര്യം.

നമ്മൾ ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കേണ്ടതുണ്ട്.സമൂഹത്തിൽ നമ്മുടെ കൺമുൻപിൽ കുട്ടികൾക്ക് നേരെ നടക്കുന്ന അനീതികൾക്കെതിരെ നമ്മൾ കാത് കൂർപ്പിച്ചിരിക്കണം.കുറ്റക്കാരെ നീതി പീഠത്തിനു മുൻപിൽ എത്തിക്കണം.

images-48