ഡിജിറ്റൽ ഇടപാട് ചെയ്യുവർക്ക് കേന്ദ്ര സർക്കാരിന്റെ പുതിയ സമ്മാന പദ്ധതി

ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ 360 കോടി രൂപയുടെ സമ്മാനപദ്ധതി.

ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ 360 കോടി രൂപയുടെ സമ്മാനപദ്ധതി.                             ന്യൂഡൽഹി:ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ സമ്മാന പദ്ധതിയുമായി ജനങ്ങൾക്ക്മുന്നിൽ.           ഉപഭോക്താക്കള്‍ക്കായി ലക്കി ഗ്രാഹക് യോജന, വ്യാപാരികള്‍ക്കായി ഡിജി ധന്‍ വ്യാപാരി യോജന എന്നീ പദ്ധതികളാണ് നീതി അയോഗ് സിഇഒ അമിതാഭ് കാന്ത് പ്രഖ്യാപിച്ചിരിക്കുന്നത്.

ക്രിസ്മസ് മുതൽ നൂറ് ദിവസത്തേക്കാണ് സമ്മാന പദ്ധതി. 15,000 വിജയികൾക്ക് 1000 രൂപാ വീതം സമ്മാനം. ഡിസംബർ 25 മുതൽ 2017 ഏപ്രിൽ വരെയാണ് ഇതിന്റെ കാലാവധി. കൂടാതെ ആഴ്ചതോറും 7,000 നറുക്കെടുപ്പുകൾ. ഉപഭോക്താക്കൾക്കു പരമാവധി ഒരു ലക്ഷം രൂപ സമ്മാനം. വ്യാപാരികൾക്കു പരമാവധി 50,000 രൂപ വരെയും സമ്മാനം.

ഏപ്രിൽ 14ന് ഉപഭോക്താക്കൾക്കായി മെഗാ നറുക്കെടുപ്പ് നടത്തും. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 50 ലക്ഷം രൂപ. മൂന്നാം സമ്മാനം 25 ലക്ഷം രൂപ.

5,000 രൂപയ്ക്കു മുകളിലും 50 രൂപയ്ക്കു താഴെയുമുള്ള പണമിടപാടുകളെയും ബിസിനസ് ടു ബിസിനസ് (ബിടുബി) ട്രാൻസാക്‌ഷനും ഈ സമ്മാനത്തിനു പരിഗണിക്കില്ല.

റൂപെ, യുഎസ്എസ്ഡി, യുപിഐ, എഇപിഎസ് ഉപയോഗിച്ചു നടത്തുന്ന പണമിടപാടുകൾ മാത്രമേ സമ്മാനത്തിനായി പരിഗണിക്കുകയുള്ളൂ. മാത്രമല്ല, ക്രെഡിറ്റ് കാർഡുകൾ, ഇ – വാലറ്റ് തുടങ്ങിയവയിലൂടെ നടത്തുന്ന പണമിടപാടുകളും ഈ സമ്മാന പദ്ധതിയിൽ പരിഗണിക്കില്ല.

 

പട്ടിണി മൂലം നൈജീരിയയിൽ മരിക്കാനിരിക്കുന്നത് 80,000 കുട്ടികൾ:യൂനിസെഫ്

വടക്ക്കി-ഴക്കൻ നൈജീരിയയിൽ പട്ടിണി കാരണം അടുത്ത വർഷം 80,000 കുട്ടികൾ മരിക്കുമെന്ന മുന്നറിയിപ്പുമായി യൂനിസെഫ്
വടക്ക്-കിഴക്കൻ നൈജീരിയയിൽ പട്ടിണി കാരണം അടുത്ത വർഷം 80,000 കുട്ടികൾ മരിക്കുമെന്ന മുന്നറിയിപ്പുമായി യൂനിസെഫ്.

ലാഗോസ് (നൈജീരിയ) ∙ അടുത്ത വർഷം വടക്കു കിഴക്കൻ നൈജീരിയയിൽ 80,000 കുട്ടികൾ പട്ടിണിയും പോഷകാഹാരത്തിന്റെയും കുറവ് മൂലം മരിക്കാനിടയുണ്ടെന്നു ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള കുട്ടികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള സംഘടനയുടെ മുന്നറിയിപ്പ്.പട്ടിണി മൂലം വടക്കു-കിഴക്കൻ നൈജീരിയയിൽ 80,000 കുട്ടികൾ മരിക്കാനിടയുണ്ടെന്നാണ് യൂനിസെഫിന്റെ മുന്നറിയിപ്പ്.

ബൊക്കോ ഹറാം ഭീകരരുടെ വളർച്ച രാജ്യത്തു വൻ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.ഇതൊരു വാൻ ദുരന്തത്തിൽ കലാശിച്ചേക്കാം എന്നാണ് യൂനിസെഫ് അഭിപ്രായപ്പെടുന്നത്.

നാലുലക്ഷം കുട്ടികൾ പട്ടിണിയുടെ പിടിയിൽ അകപ്പെടും യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ അന്റോനി ലേക്ക് പറഞ്ഞു. ബോർനോ സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശത്തും സഹായം എത്തിക്കാൻ പറ്റുന്നില്ല.ഈ നില തുടരുകയാണെങ്കിൽ ഓരോ അഞ്ച് കുട്ടികളിൽ നിന്നും ഒരു കുട്ടി എന്ന നിലയിൽ മരിക്കാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ:പെനാൽറ്റി ഷൂട്ട് 3-0

ഐഎസ്എൽ ഫൈനൽ അവസരം നേടിയ ബ്ലാസ്റ്റേഴ്സിന്റെ ആഹ്ലാദം.
ഐഎസ്എൽ ഫൈനൽ അവസരം നേടിയ ബ്ലാസ്റ്റേഴ്സിന്റെ ആഹ്ലാദം.

ന്യൂഡൽഹി∙ ഐഎസ്എൽ ഡൽഹി ഡൈനാമോസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ് മൂന്നാം സീസണ്‍ ഫൈനലിൽ.

ഷൂട്ടൗട്ടിൽ ഡൽഹിയെ 3-0ന് തകർത്താണ് ബ്ലാസ്റ്റേഴ്‌സ് കലാശപ്പോരിന് യോഗ്യത നേടിയത്. ഷൂട്ടൗട്ടിലെ ആദ്യ മൂന്ന് അവസരങ്ങളും ഡൽഹി താരങ്ങൾ തുലച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് ഒന്നൊഴികെ മൂന്ന് അവസരവും ഉപയോഗിച്ചു.

ഇതോടെ 3-0 വിജയവുമായി ബ്ലാസ്റ്റേഴ്സ് ഫൈനലിൽ. കൊച്ചിയിലെ സ്വന്തം മൈതാനത്ത് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അത്‍ലറ്റിക്കോ ‍ഡി കൊൽക്കത്തയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

ഐഎസ്എൽ:കളി എക്സ്ട്രാ ടൈമിലേക്ക്

പത്തു പേരിൽ ചുരുങ്ങിയിട്ടും വീര്യം വിടാതെ ഡൽഹി.
പത്തു പേരിൽ ചുരുങ്ങിയിട്ടും വീര്യം വിടാതെ ഡൽഹി.

ഡൽഹി:ഐഎസ്എൽ സെക്കൻഡ് ഫൈനലിസ്റ്റിനെ അറിയാൻ ഇനിയും സമയമെടുക്കും.ഡൽഹിയും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള രണ്ടാമത്തെ സെമി ഫൈനൽ മത്സരം എക്സ്ട്രാ ടൈമിലേക്കു എത്തിച്ചേർന്നു.2-2  എന്ന സമനിലയിലാണ് രണ്ടാം പാതിയും കഴിഞ്ഞപ്പോൾ ഉള്ള ഗോൾ നില.

ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ ഇരു ടീമുകളും സമനിലയിൽ ആയിരുന്നു.രണ്ടാം പകുതി അവസാനിക്കാൻ തൊട്ട് മുൻപ് ഡൽഹി നേടിയ രണ്ടാമത്തെ ഗോൾ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.ഒന്നാം സെമി ഫൈനൽ സ്കോർ കണക്കിലെടുക്കുമ്പോൾ ഇരു ടീമുകളും 2-2 എന്ന നിലയിലാണ്.ഇതോടെ ഫൈനലിസ്റ്റിനെ അറിയാൻ ഇനിയും സമയമെടുക്കും.

 

ഐഎസ്എൽ മൂന്നാം സീസൺ സെമി ഇന്ന്

ഡൽഹി ഡൈനാമോസിന് എതിരെ ബ്ലാസ്റ്റേഴ്‌സ് ഇന്ന് സെമിയിൽ.
ഡൽഹി ഡൈനാമോസിന് എതിരെ ബ്ലാസ്റ്റേഴ്‌സ് ഇന്ന് സെമിയിൽ.

ഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ്‌ രണ്ടാം സെമിഫൈനലിന്റെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ്‌ ഇന്ന്‌ ഡൽഹി ഡൈനാമോസിനെ നേരിടും. ആദ്യ സെമിയിൽ നേടിയ 1-0 ത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്‌ വിജയം നേടിയത്. എന്നാൽ ഇന്ന്  സ്വന്തം ഗ്രൗണ്ടിൽ കളിക്കുന്നതിന്റെ മികവിലാണ്‌ ഡൽഹി ഡൈനാമോസ്‌.

ആദ്യ സെമിയിൽ കെവൻസ്‌ ബെൽഫോർട്ടിന്റെ അവസാന നിമിഷത്തിലേ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ്‌ നേടിയ വിജയം തങ്ങളുടെ തട്ടകത്തു വെച്ച്  മറികടക്കാനാകുമെന്ന വിശ്വാസത്തിലാണ് ഡൽഹി കളിക്കിറങ്ങുന്നത്‌.

ഇന്ന്‌ രണ്ട്‌ ഗോളുകൾ അടിച്ചാൽ മാത്രമെ ഡൽഹിക്കു ജയിക്കാനാകൂ.എന്നാൽ കേരള ബ്ലാസറ്റേഴ്സിനു സമനില പിടിച്ചാൽ 18നു കൊച്ചിയിൽ നടക്കുന്ന ഫൈനലിൽ കളിക്കാം.

പ്രണവ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു

ആദ്യ ചിത്രത്തിനായി പ്രണവ് മോഹൻലാൽ ഒരുങ്ങുന്നു.
ആദ്യ ചിത്രത്തിനായി പ്രണവ് മോഹൻലാൽ ഒരുങ്ങുന്നു.

കൊച്ചി:പുതിയ ചിത്രത്തിന് വേണ്ടി പ്രണവ് പാർക്കർ പരിശീലനം നടത്തുന്നു.പ്രണവിന്റെ സിനിമ പ്രവേശനത്തിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് മോഹന്‍ലാല്‍ തന്നെ മനസ്സ് തുറക്കുകയാണ്.

മുകളിൽ നിന്നുളള ചാടല്‍, അളളിപ്പിടിച്ചു കയറല്‍, തൂങ്ങിയാടല്‍ തുടങ്ങിവയിലൂടെ പല വിധത്തിലുള്ള തടസ്സങ്ങളെ കുറഞ്ഞ സമയത്തിനുള്ളില്‍ നേരിടുന്നതിനെയാണ് പാര്‍ക്കര്‍ എന്നു പറയുന്നത്.

സ്‌കൈ ഡൈവിങ്, ജിംനാസ്റ്റിക്‌സ്, റോക്ക് ക്ലൈംബിങ് എന്നിവയില്‍ താത്പര്യമുള്ള പ്രണവിനു പാര്‍ക്കര്‍ പരിശീലനം ബുദ്ധിമുട്ടുള്ളതാവില്ല.

ജിത്തു ജോസഫിന്റെ വ്യത്യസ്തമായ പ്രമേയമുള്ള  ചിത്രത്തിലാണ് പ്രണവ് ആദ്യമായി അഭിനയിക്കുന്നത്.2002 ല്‍ മികച്ച ബാലനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുള്ള പ്രണവിന് തമിഴ്, ഹിന്ദി ചിത്രങ്ങളില്‍ നിന്നും ഓഫറുകള്‍ ലഭിച്ചിരുന്നെങ്കിലും ജീത്തുവുമായുള്ള ബന്ധം കണക്കിലെടുക്കുകയായിരുന്നു.രണ്ട് ചിത്രങ്ങളില്‍ ജീത്തുവിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചതിന്റെ ബന്ധമാണ് തീരുമാനത്തിന് പിന്നിലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. നടന്‍ എന്ന നിലയില്‍ പ്രണവിന് വെല്ലുവിളിയായിരിക്കും ചിത്രത്തിലെ വേഷമെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.

സൂപ്പര്‍ സ്റ്റാറിന്റെ മകന്‍ എന്നതിന്റെ സമ്മര്‍ദ്ദം പ്രണവിനുണ്ടോ എന്ന ചോദ്യത്തിന്, മോഹന്‍ലാലിന്റെ മകനായത് കൊണ്ട് മാത്രം അഭിനയിക്കാന്‍ അറിയാം എന്നില്ല, പ്രണവിന്റെ പ്രായത്തില്‍ താന്‍ രാജാവിന്റെ മകനില്‍ അഭിനയിച്ച് കഴിഞ്ഞിരുന്നുവെന്നും കഴിവ് തെളിയിക്കാന്‍ പ്രണവിനുള്ള അവസരമായിരിക്കും ഇതെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

വർധ ചുഴലിക്കാറ്റ്:തമിഴ്നാട്ടിൽ വൻ നാശനഷ്ടം,10 മരണം

വർധ ചുഴലിലിക്കാറ്റു കർണാടക തീരത്തേക്ക് കടക്കുന്നു.
വർധ ചുഴലിലിക്കാറ്റു കർണാടക തീരത്തേക്ക് കടക്കുന്നു.

ചെന്നൈ:വർധ ചുഴലിക്കാറ്റ് കർണ്ണാടക തീരത്തേക്ക് കടക്കുന്നു.ചെന്നൈയിൽ വിവിധ നാശ നഷ്ടങ്ങൾ ഉണ്ടാക്കിയ വർധ ഒരു കുട്ടി ഉൾപ്പെടെ 10 മരണവും ഉണ്ടാക്കി.

തമിഴ്നാട് ആന്ധ്രാ തീരങ്ങളിൽ നിന്നും വർധ കർണാടകയിലേക്ക് കടക്കാൻ സാധ്യത ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെട്ടു.

ആന്ധ്രാ-തമിഴ്നാട് തീരങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.തമിഴ്നാട് തീരങ്ങളിൽ നിന്നും 7000 പേരെയും ആന്ധ്രായിൽ നിന്നും 9000 പേരെയും ഒഴപ്പിച്ചു.

ഇന്നലെ ഉച്ചയോടെയാണ് വർധ തമിഴ്നാട് തീരങ്ങളിൽ എത്തിയത്.120 കി.മീ ശക്തിയിൽ വീശിയ കാറ്റ് കാരണം ആയിരക്കണക്കിന് മരങ്ങൾ കടപുഴകി വീണു,വൈദ്യുതി, റോഡ്,റെയിൽ ഗതകാതം തകരാറിലായി.

കാറ്റും മഴയും ശക്തമായതോടെ വിമാനത്താവളങ്ങൾ അടച്ചിരുന്നു.ഇവിടേക്കു വരണ്ട വിമാനങ്ങൾ തിരിച്ചു വിട്ടു.അടുത്ത 24 മണിക്കൂറിൽ മത്സ്യ തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

 

ഇന്ന് രാത്രി മുതൽ കാർഡ് ഉപയോഗിച്ച് പെട്രോൾ,ഡീസൽ പർച്ചസ് ചെയ്യുന്നവർക്ക് ഡിസ്‌കൗണ്ട് ലഭിക്കും

2000 രൂപ വരെ പർച്ചസ് ചെയ്യുന്നവർക്ക് ഡിസ്‌കൗണ്ട്.
2000 രൂപ വരെ പർച്ചസ് ചെയ്യുന്നവർക്ക് ഡിസ്‌കൗണ്ട്.

ന്യൂഡൽഹി:ഇന്ന് രാത്രി മുതൽ കാർഡ് ഉപയോഗിച്ച് പെട്രോൾ വാങ്ങുമ്പോൾ .75 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.

ഇന്ന് രാത്രി മുതൽ ഈ നിഴമം പ്രാബല്യത്തിൽ വരും.ഡിസ്‌കൗണ്ട് ലഭിച്ച ക്യാഷ് മൂന്ന് ദിവസത്തിനുള്ളിൽ അവരുടെ അക്കൗണ്ടിലേക്ക് തിരിച്ച് ലഭിക്കും.

.75 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുമ്പോൾ ഒരു ലിറ്റർ പെട്രോൾ വാങ്ങുന്നവർക്ക് 49 പൈസയും ഒരു ലിറ്റർ ഡീസൽ വാങ്ങുന്നവർക്ക് 41 പൈസയുമാണ് തിരിച്ച് കിട്ടുക. 2000 രൂപക്ക് ഇന്ധനം വാങ്ങുന്നവർക്ക് 15 രൂപ ലഭിക്കും.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ച് ടെസ്റ്റുകളും തൂത്തു വാരി ഇന്ത്യ

ഇംഗ്ലണ്ടിനെ 195 റൺസിന്‌ തോൽവി അറിയിച്ച ഇന്ത്യൻ താരങ്ങൾ.
ഇംഗ്ലണ്ടിനെ 195 റൺസിന്‌ തോൽവി അറിയിച്ച ഇന്ത്യൻ താരങ്ങൾ.

മംബൈ:ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റിൽ അഞ്ച് ടെസ്റ്റുകളും ഇന്ത്യ തൂത്തു വാരി.ഒന്നാം ഇന്നിങ്സിൽ ഇന്ത്യയുടെ 231 റൺസ് ലീഡിനെ മറികടക്കാൻ ഇറങ്ങിയ ഇംഗ്ലണ്ടിന് ഇന്ത്യക്കു മുന്നിൽ മുട്ട് മടക്കേണ്ടി വന്നു.

രണ്ടാം ഇന്നിങ്സിൽ 195 റൺസിന്‌ ഇംഗ്ലണ്ട് പുറത്തായതോടെ ഇന്നിങ്‌സിനും 36 റൺസിനും ഇന്ത്യൻ പട വിജയം സ്വന്തമാക്കി.

അവശേഷിക്കുന്നത് ഒരു ടെസ്റ്റ് കൂടിയാണ്.ഇന്ത്യ ഇപ്പോൾ 3-0 ന് മുന്നിലാണ്.

അഞ്ചാം ദിവസം രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് കളിയാരംഭിക്കുമ്പോൾ 6 വിക്കറ്റിന് 182 റൺസ് എന്ന നിലയിലായിരുന്നു.അഞ്ചാം ദിവസം 13 റൺസ് എടുത്തതോടെ 4 വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി.ഇതോടെ ഇന്ത്യ ഇന്നിങ്‌സ് സ്വന്തമാക്കി.

രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ താരം 6 വിക്കറ്റ് നേടി.രണ്ട് ഇന്നിങ്‌സുകളിലായി 12 വിക്കറ്റുകൾ അശ്വിൻ സ്വന്തമാക്കി.

ഇരട്ട സെഞ്ച്വറി നേടിയ കോഹ്‌ലിയും 6 വിക്കറ്റുകൽ നേടിയ അശ്വിനും ഇന്ത്യൻ വിജയത്തിന് കാരണമായി.

വർധ ചുഴലിക്കാറ്റ്:വൻ നാശനഷ്ടം രണ്ട് മരണം

വൻ നാശനഷ്ടം,രണ്ടു മരണം.
വൻ നാശനഷ്ടം,രണ്ടു മരണം.

ചെന്നൈ:വർധ ചുഴലിക്കാറ്റ് വൻ നാശം വിതച്ച് തമിഴ്നാട് കടക്കുന്നു.ഇപ്പോൾ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.മണിക്കൂറിൽ 130-150 കി.മീ വേഗതയിൽ വീശിയ കാറ്റ് വൻ നാശനഷ്ടവും രണ്ടു മരണവും ഉണ്ടാക്കി.

ഇപ്പോൾ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും വരും മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെട്ടു.

രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിൽ തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത.മത്സ്യ തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്.അടിയന്തിര സാഹചര്യം നേരിടാൻ നാവിക സേനയും ദേശീയ ദുരന്ത നിവാരണ സേനയ്ക്കും നിർദേശം നൽകി.ഹെലികോപ്റ്ററുകളും കപ്പലുകളും രക്ഷാ പ്രവർത്തനത്തിന് തയ്യാറാഴിട്ടുണ്ട്.തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.