കാൻപൂർ ട്രെയിൻ അപകടം മരണം 96 ആയി

kanpur-train-accident-indore-patna-express-derailed

കാൻപൂർ: ഉത്തർപ്രദേശിലെ പുക്രയ്നിൽ ട്രെയിൻ പാളം തെറ്റി 96 പേർ മരിച്ചു, 226 പേർക്ക് സാരമായി പരിക്കേറ്റു. പട്ന – ഇൻഡോർ എക്സ്പ്രെസ്സിന്റെ 14 ബോഗികളാണ്  ഇന്ന് പുലർച്ചെ 3:30 നു  പാളം തെറ്റിയത്. അപകടത്തിന്റെ കാരണങ്ങൾ  അധികൃതർ ഇതേവരെ പുറത്തു വിട്ടിട്ടില്ല.ഇനിയും മരണ സംഖ്യ ഉയരാൻ ആണ് സാധ്യത. രക്ഷാപ്രവർത്തനം തുടരുകയാണ്.

kanpur-indore-patna-express-derail

മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും ഡോക്ടർമാറും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
മരിച്ചവർക്കും അപകടം പറ്റിയവർക്കും ധന സഹായവും ചികിത്സയും മന്ത്രാലയം അറിയിച്ചു.

patna-indore-express-derailed-kanpur

പ്രസിഡന്റ് പ്രാണാമുഖർജി,പ്രധാനമന്ത്രി മോഡി എന്നിവർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തെ പറ്റി അന്വേഷിക്കാൻ റെയിൽവേ മന്ത്രി ഉത്തരവിട്ടു.ഈ റൂട്ടിലുള്ള ട്രെയിൻ ഗതാഗതം പൂര്ണമായും താറുമാറായ നിലയിലാണ്.

കാൻപൂർ ട്രെയിന് അപകടം
Help line numbers

Patna:0612-2202290,0612-2202291, Kanpor- 0512 1072, Pokhrayan -05113-270239

ജയലളിതയെ പ്രത്യേക മുറിയിലേക്ക് മാറ്റി

jayalalithaa-keralanewspress

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി കുമാരി ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഐ സി യുവിൽ നിന്നും അപ്പോളോ ആശുപത്രിയിലെ തന്നെ പ്രത്യേക മുറിയ്ക്ക് മാറ്റി.

appolo-hospital-chennai-keralanewspress
മുഖ്യമന്ത്രിയുടെ ആരോഗ്യനിലയിലെ പുരോഗതി വിലയിരുത്തിയ ശേഷമമാണ് ഈ മാറ്റമെന്നും ഇപ്പോൾ ദിവസേന വെറും 15 മിനിറ്റ് നേരം മാത്രമേ വെന്റിലേറ്ററിന്റെ സഹായം ആവശ്യമുള്ളുവെന്നും അപ്പോളോ ആശുപത്രി ചെയർമാൻ ഡോ.പ്രതാപ് സി റെഡ്‌ഡി അറിയിച്ചു.

ഇന്ധന വില കുറച്ചു

petrol diesel price revised

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതിനാൽ ഓയിൽ കമ്പനികളുടെ ദ്വൈവാര വിശകനത്തിന്റെ അടിസ്ഥാനത്തിൽ നവമ്പർ 15 നു അർദ്ധ രാത്രി മുതൽ പെട്രോൾ , ഡീസൽ വില കുറച്ചു .
നവംബർ 15 വരെ കേരളത്തിലെ ശരാശരി വില പെട്രോളിന് 70 രൂപ 10 പൈസയും ഡീസലിന് 61 രൂപ 20 പൈസയും ആണ് .നവംബർ 16 മുതൽ പെട്രോൾ വിലയിൽ ഒരു രൂപ നാല്പത്തിയേഴു പൈസയും ഡീസൽ വിലയിൽ ഒരു രൂപ അമ്പത്തിമൂന്നു പൈസയും കുറച്ചിരിക്കുന്നു.

 

എയ്ഡ്സിന് മരുന്നുമായി ഇസ്രേൽ ശാസ്ത്രജ്ഞർ

hiv-test-medicine-from isreal

എയ്ഡ്‌സ് ബാധിതകർക്ക് പ്രത്യാശ നൽകികൊണ്ട് ഹീബ്രൂ സർവകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ പുതിയ ഒരു മരുന്ന് കണ്ടുപിടിച്ചിരിക്കുന്നു.
മരുന്നിൽ പ്രധാനമായും പ്രോട്ടീൻ വകഭേതങ്ങളിൽ ഘടനയിൽ മാറ്റം വരുത്തിയാണ് മരുന്ന് കണ്ടുപിടിച്ചിരിക്കുന്നത്.ഹീബ്രൂ സർവകലാശാലയിലെ എബ്രഹാം ലോയിട്ടെരും അസ്സാഫ് ഫ്രയിൽഡർ ചേർന്നാണ് മരുന്ന് കണ്ടുപിടിച്ചിരിക്കുന്നത്.

hiv-medicine-in-israel