പെട്രോൾ പമ്പുകളിൽ ഇന്ധനക്ഷാമം രൂക്ഷം

പെട്രോൾ പമ്പുകളിൽ ഇന്ധനക്ഷാമം രൂക്ഷം
പെട്രോൾ പമ്പുകളിൽ ഇന്ധനക്ഷാമം രൂക്ഷം

ത്രിപ്പുണിത്തറ:ഐഒസിയുടെ ഇരുമ്പനം ടെർമിനലിൽ നിന്ന് നാല് ദിവസമായി പമ്പുകളിക്കലേക്കുള്ള ഇന്ധനം നിലച്ചതോടെ ഇന്ധന ക്ഷാമം രൂക്ഷമാകാൻ സാധ്യത.

ചൊവ്വായ്ച്ച ഐഒസി അധികൃതരും സമരം നടത്തുന്ന ടാങ്കർ തൊഴിലാളി കോ-ഓർഡിനേഷൻ സംഘവും തമ്മിൽ ചർച്ച നടന്നു എങ്കിലും കാര്യമുണ്ടായില്ല.

എകെഎഫ്പിടിയിലെ എച്പിസി ബിപിസി ഡീലര്മാരും ഇന്ധനം എടുക്കുന്നത് നിർത്തി ഐഒസിയോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്.

ഫൈസൽ വധക്കേസ്:കൊലയാളികളെ കുറിച്ച് നിർണായകമായ സൂചന

ഫൈസൽ വധക്കേസ് എട്ട് പേർ പിടിയിൽ
ഫൈസൽ വധക്കേസ് എട്ട് പേർ പിടിയിൽ

മലപ്പുറം:മതം മാറിയതിന്റെ പേരിൽ കോല ചെയ്യപ്പെട്ട ഫൈസലിന്റെ കൊലയാളികളെ പറ്റി സൂചന.സഹോദരി ഭർത്താവു ഉൾപ്പെടെ എട്ടു പേർ പിടിയിൽ.

ഗൾഫിൽ വെച്ച് മതം മാറിയ ഫൈസലിനെ തിരിച്ചു ഗൾഫിലേക്കു പോകുന്ന തലേന്നാണ് കൊല ചെയ്തത്.ഇയാളോടൊപ്പം ഭാര്യയും മതം മാറിയിരുന്നു.

കൊലയാളികളെ പറ്റി വ്യക്തമായ സൂചന കിട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.ബന്ധുവാണ് കൊലപാതകത്തിന് നേത്രത്വം കൊടുത്തതെന്ന് റിപ്പോർട്ട്.

എംഎം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

    എംഎ മണി സത്യപ്രതിജ്ഞ ചെയ്തുഎംഎം മണി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം:പിണറായി മന്ത്രി സഭയിൽ എംഎം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.ഇന്ന് വൈകിട്ട് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വൈദ്യുതി മന്ത്രി ആകാനാണ് സാധ്യത.

ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പ്രവർത്തകരും മണിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.ഇപി ജയരാജൻ ചടങ്ങിൽ പങ്കെടുത്തില്ല.അദ്ദേഹം രാജി വെച്ചതിനെ തുടർന്നാണ് മന്ത്രി സഭയിൽ ഒഴിവു വന്നതും മണിക്ക് മന്ത്രി സ്ഥാനം കിട്ടിയതും.ബന്ധു നിയമന പ്രശ്ണത്തെ തുടർന്നായിരുന്നു ജയരാജൻ രാജി വെച്ചത്.

ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു:ജനങ്ങൾ മോദിക്ക് കൂടെ എന്ന് അനന്ത്കുമാർ

ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു.
ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു.

ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു,ബിജെപിക്കു ഭൂരിപക്ഷം.ആറ് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു.നവംബർ 19-നാണ് കറൻസി ബാനിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് നടന്നത്.

പുതുച്ചേരിയിൽ നിന്നും മത്സരിച്ച കോൺഗ്രസ്സ് സ്ഥാനാർഥി വി നാരായണ സ്വാമി മുഖ്യ മന്ത്രി സ്ഥാനം തുടരും.അദ്ദേഹം നെല്ലിത്തോപ്പിൽ നിന്നുമാണ് മത്സരിച്ചത്.

ആസ്സാമിലും മധ്യപ്രദേശിലും ബിജെപ്ക്കു തന്നെയാണ് മുൻതൂക്കം.ബ്ലാക്ക് മണിക്കെതിരെ മോദി നടത്തിയ കറൻസി ബാൻ ജനങ്ങൾ സ്വീകരിച്ചു എന്ന് അനന്ത്കുമാർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് നന്ദി പറഞ്ഞു.ബിജെപി ഗവണ്മെന്റ് വികസനത്തിന് വേണ്ടി ശ്രമിക്കും എന്നും അദ്ദേഹം.

ആസാം,അരുണാചൽപ്രദേശ്,മധ്യപ്രദേശ്,തമിഴ്നാട്  ഭരണപക്ഷം തന്നെ  ജയിച്ചു.

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വൻവിജയം നേടി.താംലൂക്ക് ലോക്സഭ മണ്ഡലത്തിലും തൃണമൂൽ സ്ഥാനാർഥി ദീപേന്തു അഞ്ച് ലക്ഷം വോട്ടുകൾക്ക് ജയിച്ചു.

ത്രിപുരയിലെ രണ്ടു സീറ്റുകൾ സിപിഐഎം വിട്ടു കൊടുത്തില്ല.അവിടെ ബിജെപി കോൺഗ്രസിനെ പിന്നിലാക്കി.

 

നോട്ട് ബാനിനെ കുറിച്ച്‌ ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞു പ്രധാന മന്ത്രി നരേന്ദ്ര മോദി

ജനങ്ങളുടെ അഭിപ്രായം ചോദിച്ചു നരേന്ദ്ര മോദി
ജനങ്ങളുടെ അഭിപ്രായം ചോദിച്ചു നരേന്ദ്ര മോദി

ന്യൂഡൽഹി: 1000,500 നോട്ടുകൾ പിൻവലിച്ചതിനെ പറ്റി ജനങ്ങളുടെ അഭിപ്രായം ചോതിച്ച്‌ നരേന്ദ്ര മോദി.അദ്ദേഹത്തിന്റെ ആപ്പിൽ അഭിപ്രായം പറയാൻ മോദി ട്വീറ്ററിൽ ജനങ്ങളോട് ആവശ്യപ്പെട്ടു.

App. http://nm4.in/dnldapp ഇതിൽ ലോഗോൺ ചെയ്ത് ജനങ്ങൾക്ക് അഭിപ്രായം രേഖപെടുത്താം.

നവംബർ 8 ന്‌ മോദി അപ്രതീക്ഷിതമായി 1000,500 നോട്ടുകൾ ബാൻ ചെയ്യുകയായിരുന്നു.50 ദിവസമാണ് മോദി ജനങ്ങളോട് ആവശ്യപെട്ടത്.

 

നോട്ട് ബാൻ ജനങ്ങൾ എങ്ങനെ ഏറ്റെടുത്തു എന്ന് ഇന്ന് പുറത്തുവരും.

നവംബർ 19 നു നടന്ന ഇലക്ഷന് കൗണ്ടിങ് തുടങ്ങി.
നവംബർ 19 നു നടന്ന ഇലക്ഷൻ കൗണ്ടിങ് തുടങ്ങി.

ന്യൂഡൽഹി: ഏഴു സംസ്ഥാനത്തു നിന്നായി നടന്ന ഇലക്ഷൻ റിപ്പോർട്ട് ഇന്ന്.നാല് പാർലിമെന്റ് സീറ്റ്സീനും പത്തു അസംബ്ലി സീറ്റസിനുമായി നവംബർ 19 നു 7 സംസ്ഥാനങ്ങളിലായി നടന്ന ഇലക്ഷൻ റിപ്പോർട്ട് ഇന്ന് അറിയും. കൗണ്ടിങ്‌ ഇന്ന് രാവിലെ മുതൽ തുടങ്ങി.

നോട്ട് ബാനിനു ശേഷം ആദ്യമായി നടക്കുന്ന ഇലക്ഷൻ ആണ് നവംബർ 19 നു 7 സംസ്ഥാനങ്ങളിലായി നടന്നത്.

നെല്ലിത്തോപ്പിൽ നിന്നും പോണ്ടിച്ചേരി മുഖ്യ മന്ത്രി വി നാരായണ സ്വാമിയും മത്സരിച്ചിട്ടുണ്ട്.6 സംസ്ഥാനങ്ങളിലും പോണ്ടിച്ചേരിയിലും ആണ് ഇലക്ഷൻ നടന്നത്.പ്രധാന മന്ത്രിയുടെ നോട്ട് ബാൻ ജനങ്ങൾ എങ്ങിനെ ഏറ്റെടുത്തു എന്ന് ഇലക്ഷൻ റിപ്പോർട്ട് വരുമ്പോൾ അറിയും.

ഭൂകമ്പം: ജപ്പാനിൽ സുനാമി മുന്നറിയിപ്പ്

റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തി
റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തി

ടോക്കിയോ: റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനം. വടക്കൻ ജപ്പാനിൽ പുലർച്ചെ പ്രാദേശിക സമയം 5:59 ന് ഉണ്ടായി. ഭൂകമ്പ പ്രഭവകേന്ദ്രം ടോക്കിയോവിനടുത്തുള്ള ഫുക്കിഷിമ തീരമാണെന്ന് ജപ്പാൻ മെറ്റീറി യോജികൽ ഏജൻസി അറിയിച്ചു.പ്രാഥമീക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആളപായം ഉള്ളതായ വിവരങ്ങൾ ഒന്നും ലഭിച്ചില്ല.

പ്രാഥമിക വിവരങ്ങളിൽ ആളപാങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല
പ്രാഥമിക വിവരങ്ങളിൽ ആളപാങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല

കാർഷിക, വാഹന,ഹോം ലോണുകളുടെ കാലാവധി നീട്ടി

കാർഷീക, ഭവന,വാഹന വായപകളുടെ തിരിച്ചടക്കാനുള്ള കാലാവധി നീട്ടി
കാർഷീക, ഭവന,വാഹന വായപകളുടെ തിരിച്ചടക്കാനുള്ള കാലാവധി നീട്ടി

ന്യൂഡൽഹി:ഒരു കോടി രൂപ വരെയുളള കാർഷീക, ഭവന,വാഹന, വായപകളുടെ കാലാവധി RBI 60 ദിവസത്തേക്ക് കൂടി നീട്ടി നൽകാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകി.നവംബർ, ഡിസംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന വായ്പകൾക്കാണ് ഇളവ് പ്രഖ്യാപിച്ചത്. അതേ സമയം പിൻ വലിച്ച 1000, 500 രൂപ നോട്ടുകൾ ഡിസംബർ അവസാനം വരെ സ്വന്തം അകൗണ്ടിൽ നിക്ഷേപിക്കാനുള്ള അവസരം പ്രധാന മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യക്കു 246 റൺസിന്റെ ജയം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ വിജയിച്ച സന്തോഷം പ്രകടിപ്പിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ വിജയിച്ച സന്തോഷം പ്രകടിപ്പിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി

വിശാഖപട്ടണം: ഒന്നാം ടെസ്റ്റിൽ അൽപ്പം പതറിയെങ്കിലും രണ്ടാം ടെസ്റ്റിൽ അതുഗ്രൻ വിജയവുമായി ഇന്ത്യ ഇംഗ്ലണ്ടിനെ 246 റൺസിന്‌ പരാജയപ്പെടുത്തി.

ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 158 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ജയന്ത് യാദവ്, ആർ അശ്വിൻ ഇന്ത്യയുടെ വിജയ തിളക്കത്തിന് കാരണമായി. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് നേടിക്കൊണ്ട് ഇന്ത്യയ്ക്ക് വിജയം കൊയ്തു.

34 റൺസ് നേടി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ജോൺ ബെയിർസ്റ്റോ അവസാന ദിനം വരെ പൊരുതി.

87/2 എന്ന നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാം ദിവസം കളി തുടങ്ങിയത്. പതിനാറാം പന്തിൽ ബെൻ ഡക്കറ്റ് പുറത്തായതോടെ ഇംഗ്ലണ്ടിന്റെ തോൽവി തുടങ്ങി.7 ബാറ്റസ്മാൻമാർ രണ്ടക്കത്തിനുള്ളിൽ ഒതുങ്ങി ഇന്ത്യൻ താരങ്ങൾക്കു മുന്നിൽ പതറി.

അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 നു മുന്നിലെത്തി.സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട്കോഹ്‌ലിയാണ് മാൻ ഓഫ് ദി മാച്ച്.

സ്കോർ:ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 455,രണ്ടാം ഇന്നിംഗ്സ് 204. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 255, രണ്ടാം ഇന്നിംഗ്സ് 158.

നാളെ സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ നോ പർച്ചൈസ് സമരം

നാളെ സംസ്ഥാനത്തു പെട്രോൾ പമ്പുകൾ അടച്ചിടും
നാളെ സംസ്ഥാനത്തു പെട്രോൾ സമരം

തിരുവന്തപുരം:ടാങ്കർ തൊഴിലാളികളുടെ നിരന്തര സമരത്തെ തുടർന്ന് നാളെ സംസ്ഥാനത്തെ പെട്രോൾ ഉടമകൾ സമരത്തിൽ .ടെൻഡർ വ്യവസ്ഥകൾക്ക് എതിരെയാണ് തൊഴിലാളികൾ സമരം നടത്തുന്നത്.കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടത്തുന്ന നാലാമത്തെ സമരമാണ് ഐഒസിയുടെ ഇരുമ്പനം പ്ലാന്റിൽ.ഐഒസിക്ക് അനുഭാവം പ്രകടിപ്പിച്ച്‌ കൊണ്ട് എച്പിസി,ബിപിസി പമ്പുകളിൽ നാളെ മുതൽ ഇന്ധനം വാങ്ങണ്ട എന്ന് തീരുമാനിച്ചു.

ജനങ്ങളുടെ ബുദ്ധിമുട്ടു മനസിലാക്കി പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കും. എങ്കിലും ചില പെട്രോൾ പമ്പുകൾ അടച്ചിടും.

കഴിഞ്ഞ ശനിയാഴ്ച മുതൽ ഐഒസി ഇരുമ്പനം ടെർമിനലിൽ നടന്നു വരുന്ന ടാങ്കർ തൊഴിലാളി- ട്രാൻസ്പോർട്ടർ സമരം രമ്യമായി പരിഹരിക്കാൻ എകെഎഫ്പിടി ചർച്ച നടത്തിയെങ്കിലും ചർച്ച പരാചയപ്പെടുകയിയിരുന്നു.സംസ്ഥാന പ്രസിഡന്റ് തോമസ് വൈദ്യൻ,ട്രഷറർ റാംകുമാർ,ഇടപ്പള്ളി മോഹൻ,ടോമി തോമസ്,എറണാകുളം ജില്ലാ പ്രസിഡന്റ് കെ എസ് കോമു,സെക്രട്ടറി ബെൽരാജ് തുടങ്ങിയവർ ചർച്ചയിൽ പങ്കടുത്തു.