പഴയ നോട്ടുകള്‍ നാളെ മുതല്‍ ബാങ്കുകളില്‍ നിന്നും നേരിട്ട് മാറ്റാനാകില്ല

നിരോധിച്ച നോട്ടുകള്‍ നാളെ മുതല്‍ പൂര്‍ണമായും അസാധു.
നിരോധിച്ച നോട്ടുകള്‍ നാളെ മുതല്‍ പൂര്‍ണമായും അസാധു.

ന്യൂഡല്‍ഹി:പഴയ 1000,500 നോട്ടുകള്‍ നാളെ മുതല്‍ ബാങ്കുകളില്‍ നിന്നും നേരിട്ട് മാറ്റാനാകില്ല.ഇന്ന് അര്‍ദ്ധരാത്രി അത് അവസാനിക്കും.

നിരോധിച്ച നോട്ടുകള്‍ ഇനി ബാങ്ക് അകൌണ്ടുകളില്‍ നിക്ഷേപിക്കാന്‍ മാത്രമേ സാധിക്കു.

അതേസമയം ആസ്പത്രി,വെള്ളം-വൈദ്യുതി ബില്‍,സ്കൂള്‍ ഫീസ്‌,പ്രീപെയിട് മൊബൈല്‍ ചര്‍ഗിംഗ്,ടോള്‍ തുടങ്ങിയവയ്ക്ക് പഴയ 500 രൂപകള്‍ ഉപയോഗിക്കാവുന്ന തീയതി ഡിസംബര്‍ 15 വരെ നേടിയിട്ടുണ്ട്.എന്നാല്‍ 1000 രൂപ നോട്ടുകള്‍ അത്യാവശ്യങ്ങള്കും ഉപയോഗിക്കാന്‍ കഴിയില്ല.

ഇറാഖില്‍ ചാവേറാക്രമണം 80 മരണം

ഐസ് തീവ്രവാതി സംഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്തു.
ഐസ് തീവ്രവാദി സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്തു.

ബാഗ്ദാദ്:ഇറാഖില്‍ ചാവേറാക്രമണം 80 പേര്‍ കൊല്ലപ്പെട്ടു.മരിച്ചവരിലേറെയും തീര്‍ത്താടകാരായ ഇറാനി ഷിയാകളാണ്.ഹില്ലയില്‍ നിന്നും 100 കി.മീ അകലെയുള്ള പെട്രോള്‍ സ്റ്റേഷന് അടുത്താണ് അപകടം നടന്നത്.

തീവ്രവാദി സംഘമായ ഐസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

ഇറാഖിലെ ഷിയാകളുടെ ഹോളി സിറ്റിയായ കേര്ബാലയില്‍ നിന്നും മടങ്ങുന്ന ഇറാനികളാണ് കൊല്ലപ്പെട്ടത്.

ഇസ്രായേലില്‍ തീ പടരുന്നു;ലോക രാജ്യങ്ങളുടെ സഹായം തേടി ഇസ്രയേല്‍

ഇസ്രായേലില്‍ കാട്ടു തീ പടരുന്നു
ഇസ്രായേലില്‍ കാട്ടു തീ പടരുന്നു

ജറുസലേം:ഇസ്രായേലിലും വെസ്റ്റ് ബാങ്കിലും കാട്ട്‌ തീ പടരുന്നു.മൂന്നു ദിവസമായി ഇത് തുടരുകയാണ്.കാട്ടു തീ ഹൈഫ സിറ്റിയിലേക്കും പടര്‍ന്നു.പലയിടങ്ങളിലും ജനങ്ങളെ ഒഴിപ്പിക്കുകയാണ്.ജറുസലേം-ടെല്‍ അവീവ് ദേശീയ പാതയും അടച്ചു.

കാട്ടു തീ നിയന്ത്രിക്കാനാകാതെ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ലോകരാജ്യങ്ങളുടെ സഹായം തേടി.തുര്‍ക്കി ഇസ്രായലിലേക്ക് വിമാനങ്ങളയച്ചു.ഗ്രീസ്,ക്രോയേഷ്യ,റഷ്യ രാജ്യങ്ങളും സഹായം അറിയിച്ചിട്ടുണ്ട്.

കനത്ത വേനല്‍ ചൂടാണ് ഇപ്പോള്‍ ഇസ്രായേലില്‍.കാടുകളില്‍ നിന്നും തീ നഗരങ്ങളിലേക് വ്യാപിച്ചതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.നിരവധി വീടുകളും മറ്റും കത്തി നശിച്ചു.എങ്കിലും ഇത് വരെ ആളപായം ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.

അതേസമയം ആരെങ്കിലും തീവെച്ചതാണോയെന്നും സംശയിക്കുന്നതായി വിവിധ വാര്‍ത്ത‍ ഏജന്സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തലശ്ശേരി എംൽഎ എഎൻ ഷംസീറിന് മൂന്ന് മാസം തടവ്

എൻ ഷംസീറിന് മൂന്ന് മാസം തടവ്.
എഎൻ ഷംസീറിന് മൂന്ന് മാസം തടവ്.

കണ്ണൂർ:തലശ്ശേരി എംൽഎ എഎൻ ഷംസീറിന് മൂന്ന് മാസം തടവും 2000 രൂപ പിഴയും.2012-ൽ വിദ്യാർത്ഥികളെ പോലീസ് മർദിച്ചതിനെതിരെ എസ്ഫ്ഐ കളക്ടറേറ്റിൽ നടത്തിയ മാർച്ചിൽ പോലീസിനെതിരെ ഭീഷണി മുഴക്കിയതിനാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി.

ഞങ്ങളെ തല്ലിയാൽ പോലീസിനെ തിരിച്ചു തല്ലും എന്നായിരുന്നു പ്രസംഗത്തിലെ പരാമർശം.അദ്ദേഹം കോടതിയിൽ നിന്നും ജാമ്യം വാങ്ങിയിട്ടുണ്ട്.വിധിക്കെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് തിങ്കൾളാഴ്ച്ച എൽഡിഎഫ് ഹർത്താൽ

തിങ്കളാഴ്ച്ച സംസ്ഥാനത്ത് എൽഡിഎഫ് ഹർത്താൽ
തിങ്കളാഴ്ച്ച സംസ്ഥാനത്ത് എൽഡിഎഫ് ഹർത്താൽ

തിരുവനന്തപുരം:കറൻസി നിരോധിച്ചതിനെതിരെ തിങ്കളാഴ്ച്ച സംസ്ഥാനത്ത് എൽഡിഎഫ് ഹർത്താൽ.രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ.ബാങ്കുകളെയും മറ്റു അവശ്യ സേവനങ്ങളെയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രിയെ സഹകരണ മേഖലയുടെ പ്രശ്ണങ്ങൾ ചർച്ച ചെയ്യാൻ കൂടിക്കാഴ്ചക്ക് അനുമതി ചോദിച്ച സംസ്ഥാന സർക്കാരിന്റെ ആവശ്യം പ്രധാനമന്ത്രി നിരസിച്ചിരുന്നു.എന്നെ കാണാൻ വരണ്ട എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

ഡിസംബർ 30 വരെ പഴയ നോട്ടുകൾ എടുക്കണം എന്ന ആവശ്യവും ഉന്നയിച്ചാണ് സംസ്ഥാനത്ത് ഹർത്താൽ.

കേന്ദ്രസർക്കാർ സ്ഥാപനങ്ങളും ട്രെയിൻ തടയാനും ഒക്കെ ഇന്നലെ തന്നെ സിപിഎം പൊളിറ്റ് ബ്യൂറോ തീരുമാനിച്ചിരുന്നു.എങ്ങനെ പ്രക്ഷോഭം വേണമെന്നതു ഓരോ സംസ്ഥാനവും തീരുമാനിച്ചോ എന്നായിരുന്നു നിർദ്ദേശം.ഇതേ തുടർന്നാണ് സംസ്ഥാനത്ത് ഹർത്താൽ നടത്താൻ തീരുമാനിച്ചത്.

വ്യഴാഴ്ച്ച മുതൽ ഡിസംബർ 30 വരെ രാജ്യമെങ്ങും പ്രക്ഷോഭം നടത്താൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ:ബഹളങ്ങൾക്ക് നടുവിൽ

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ പ്രധാനമന്ത്രി.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ പ്രധാനമന്ത്രി.

ന്യൂഡൽഹി:പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കു മറുപടി പറയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്‌ രാജ്യസഭയിൽ.ഇന്നലെ അദ്ദേഹം ലോകസഭയിൽ എത്തിയിരുന്നു.അഞ്ചു ദിവസമായി പാർലിമെന്റിൽ പ്രശ്ണങ്ങൾ തുടരുകയിയിരുന്നു.

ഇന്നലെ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിനു പുറത്തു ശക്തമായി പ്രതിഷേധിച്ചിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈയിൽ രാജ്യം സുരക്ഷിതമല്ല എന്നു മമതാ ബാനർജി അഭിപ്രായപ്പെട്ടു.അശാസ്ത്രീയമായ നീക്കമായിരുന്നു പ്രധാമന്ത്രിയുടേതെന്നു മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു.

പ്രതിപക്ഷങ്ങളുടെ ആവശ്യം അംഗീകരിച്ചാണ് ഇന്ന് മോദി രാജ്യസഭയിൽ പങ്കെടുക്കുന്നത്.

കേരളത്തിൽ വ്യാഴാഴ്ച്ച കരിദിനം

 

കേരളത്തിൽ വ്യാഴായ്ച്ച കരിദിനം
കേരളത്തിൽ വ്യാഴാഴ്ച്ച കരിദിനം

തിരുവനന്തപുരം:കേരളത്തിൽ വ്യാഴാഴ്ച്ച കരിദിനം.പ്രധാനമന്ത്രി കേരളത്തിന്റെ കൂടികാഴ്ച നിരസിച്ചതാണ് കാരണം.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സഹകരണ ബാങ്ക് പ്രശ്ണം ചർച്ച ചെയ്യാൻ ആയിരുന്നു തീരുമാനം.എന്നെ കാണാൻ ആണെങ്കി വരേണ്ടതില്ല എന്നായിരുന്നു മോദിയുടെ മറുപടി.

ഏറ്റവും വലിയ ധിക്കാരമാണ് പ്രധാനമന്ത്രി കാണിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് എകെ ആന്റണി അഭിപ്രായപ്പെട്ടു.

പാർലമെന്റിലും മോദി എംപിമാരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ തയ്യാറായില്ല.

 

തിങ്കളാഴ്ച്ച പ്രതിപക്ഷ പാർട്ടികളുടെ ഭാരതീയ ബന്ദ്‌

നോട്ട് ബാനിന് എതിരെ തിങ്കളായ്ച്ച ഭാരതീയ ബന്ദ്‌
നോട്ട് ബാനിന് എതിരെ തിങ്കളാഴ്ച്ച ഭാരതീയ ബന്ദ്‌

ന്യൂഡൽഹി:കറൻസി ബാനിന് എതിരെ ഇടതു കക്ഷികളുടെ സമരത്തിനുള്ള ആഹ്വാനം.എല്ലാ പാർട്ടികളും ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.തിങ്കളാഴ്ച്ച ഭാരതീയ ബന്ദ്‌ ആഹ്വാനം ചെയ്തിട്ടുണ്ട്.

ആക്രോശ് ദിവസ് എന്നാണ് ഇതിനെ ഇടതു പാർട്ടികൾ വിശേഷിപ്പിക്കുന്നത്.

കേന്ദ്ര സർക്കാർ സ്ഥാപങ്ങൾക്കെതിരെയും ട്രെയിൻ തടഞ്ഞും പ്രതിഷേധ റാലികൾ നടത്തിയുമൊക്കെ ഇടതു പാർട്ടികൾ അന്ന് ഹർത്താൽ നടത്തും.

 

പാർലിമെന്റിൽ മോഡിക്കെതിരെ തർക്കം തുടരുന്നു

നിങ്ങൾ മോദിയെ സപ്പോർട്ട് ചെയ്യുന്നുണ്ടോ
നിങ്ങൾ മോദിയെ സപ്പോർട്ട് ചെയ്യുന്നുണ്ടോ

ന്യൂഡൽഹി:എതിർ പാർട്ടികളായ എഎപി,ബിസ്പി,ട്എംസി,കോൺഗ്രസ് പാർട്ടികൾ കറൻസി ബാനിനെതിരെയുള്ള എതിർപ്പ് തുടരുന്നു.

ഗവണ്മെന്റ് പാര്ലിമെന്റ് അംഗങ്ങളോട് ഉത്തരം പറയണം.അവർ ജനങ്ങളോടും ഉത്തരം പറയണം.അതാണ് ഭരണഘടന.ഇത് ലോകത്തിലെ ഏറ്റവും വലിയ അശാസ്ത്രീയമായ നീക്കമായിരുന്നു എന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

വെസ്റ്റ്ബംഗാൾ മുഖ്യമന്ത്രി മമതാബാനർജിയും അദ്ദേഹത്തെ അനുകൂലിച്ചു സംസാരിച്ചു.ഞാൻ ആയിരുന്നു പ്രധാനമന്ത്രി എങ്കിൽ ജനങ്ങളോട് മാപ്പു പറഞ്ഞേനെ.നിങ്ങൾ ജനങ്ങൾ എല്ലാവരെയും ബ്ലാക്ക്മാർക്കറ്റുകാരാക്കി,നിങ്ങൾ വലിയ സിദ്ധൻ,അവർ പ്രതികരിച്ചു.

പാർലിമെന്റ് വളപ്പിൽ കറൻസി ബാനിന് എതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്തത്തിൽ മനുഷ്യ ചങ്ങല

രാഹുൽ ഗാന്ധിയുടെ നേതൃത്തത്തിൽ നടത്തിയ മനുഷ്യ ചങ്ങല.
രാഹുൽ ഗാന്ധിയുടെ നേതൃത്തത്തിൽ നടത്തിയ മനുഷ്യ ചങ്ങല.

ന്യൂഡൽഹി:കറൻസി ബാൻ പ്രഖ്യാപിച്ച് പതിനാലു ദിവസം കഴിഞ്ഞു. ഇതിനെതിരെ പാർലിമെന്റ് വളപ്പിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല തീർത്തു.

“ഇത് ഒരു ശാസ്ത്രീയമായ നീക്കമല്ല”,”ജനങ്ങൾക്കു എതിരെയുള്ള പീഡനം അവസാനിപ്പിക്കുക”,”ജനങ്ങളെ സംരക്ഷിക്കുക” എന്നിങ്ങിനുള്ള മുദ്രാവാക്യാം കെയിലേന്തി കൊണ്ടായിരുന്നു പ്രകടനം.

ജനങ്ങൾ ഇപ്പോഴും ബാങ്കുകൾക്ക് മുന്നിൽ വരി നിൽക്കുകയാണ്.ഞങ്ങളും ഇവിടെ അതാണ് ചെയുന്നത് എന്ന് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് രാഹുൽഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ ആപ്പിൽ കറൻസി ബാനിനെ പറ്റി ജനങ്ങളുടെ അഭിപ്രായം ചോദിച്ചിരുന്നു.ജനങ്ങൾ ഈ സർവേയിൽ പങ്കെടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.