പാകിസ്ഥാൻ വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ചു

indian-military strikes against pakistan
വെടി നിർത്തൽ കരാർ ലംഘിച്ച് ജമ്മു-കാശ്മീരിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ. ആർ എസ് പുര സെക്ടറിലാണ് ഇന്ന് വെളുപ്പിന് വീണ്ടും പാകിസ്ഥാൻ സൈന്യത്തിൻറെ ഭാഗത്തനിന്നും ഇന്ത്യൻ സൈനീക പോസ്റ്റിനു നേരെ വെടി വെപ്പുണ്ടായത്.
ജമ്മുവിൽനിന്നും 90 കി. മി അകലെയുള്ള ഹീരാ നഗറിൽ ഇന്നലെ രാവിലെ ഇന്ത്യൻ സൈന്യത്തിന് നേരെ പാകിസ്ഥാൻ വെടിവെച്ചതിനെ തുടർന്ന് ഇന്ത്യൻ പട്ടാളവും ശക്തമായി തിരിച്ചടിച്ചിരുന്നു. ഇതിനിടെ ഗുരുതരമായി പേരിൽ പറ്റിയ ഗുരുനാംസിങ് എന്ന ബി എസ് എഫ് കോൺസ്റ്റബിളിനെ ജമ്മു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

indian military strikes
പട്ടാളത്തിന്റെ തിരച്ചിലിൽ ഒരു പാകിസ്ഥാൻ ചാരനെ സാമ്പ സെക്ടറിൽ നിന്നും അറസ്റ്റ് ചെയ്തു.ഇയാളുടെ പക്കലിലുണ്ടായിരുന്ന രണ്ടു പാകിസ്ഥാൻ സിം കാർഡുകളും തന്ത്ര പ്രധാനമായ ചില രേഖകളും കണ്ടെടുത്തു.

റഷ്യയുമായി പുതിയ പ്രതിരോധ കരാർ ഒപ്പുവെച്ചു

s-400_triumf-kerala-news-press-india-russia-britco-2016

പനാജി : ആണവ ഭീഷണി നേരിടുന്നതിനുവേണ്ടി എസ് 400 ട്രയംഫ് , കാമോവ്226 ചോപ്പ്ർ, ചരക്ക് കപ്പൽ എന്നിവ റഷ്യയിൽ നിന്നും വാങ്ങുവാനുള്ള കരാർ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചു.

ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആയി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകൾ ഒപ്പുവെച്ചത്.
600 കി .മി ദൂരെ നിന്നും ആണവ ആയുധങ്ങളെയും യുദ്ധവിമാനങ്ങളെയും തിരിച്ചറിയുവാനും 400 കി.മി. ദൂരെ പരിധിയിൽ വെച്ച തന്നെ നശിപ്പിക്കുവാൻ ശേഷിയുള്ളവയാണ് എസ് 400 ട്രയംഫ്.

 

മാധ്യമവിലക്ക് തുടരുന്നു

pinarayi vijayan

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ ഇന്നലെ മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായിരുന്ന അഭിഭാഷകരുടെ അക്രമം ഒരു ഇടവേളക്ക് ശേഷം വീണ്ടും മാധ്യമ – അഭിഭാഷക തെരുവ് യുദ്ധത്തിന്റെ പുതിയ ഒരു മുഖം കൂടി പുറത്തേക്ക് കൊണ്ടുവന്നിരിക്കുകയാണ്.
മുഖ്യ മന്ത്രിയും ഹൈകോടതി ചീഫ് ജസ്റ്റിസും, രെജിസ്ട്രാറും ഇടപെട്ട് താത്കാലികമായി ഒത്തു തീർപ്പിലേക്കെത്തിയ പോർവിളി ഇന്നലത്തെ സംഭവങ്ങളോടെ വീണ്ടും മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ഗവണ്മെന്റ്പ്ലീഡർ സ്ത്രീ പീഡനകേസിൽ പെട്ടതിനെ തുടർന്ന് കേരളം പോലീസും അഭിഭാഷകരും തമ്മിൽ തുറന്ന വാക്പോരുകൾ ഉണ്ടാവുകയും പിന്നീടത് മാധ്യമ പ്രവർത്തകർക്ക് നേരെ തിരിയുകയും ആണ് ഉണ്ടായത്.

vanjiyoor court
കേരള പത്രപ്രവർത്തക യൂണിയന്റെ സമ്മേളനത്തിന്റെ ഉത്ഘാടകതിനിടെ മുഖ്യമന്ത്രി അഭിഭാഷകരുടെ അക്രമത്തെ ശക്തമായ ഭാഷയിൽ തന്നെ താകീത് നൽകി.ഇത്തരം അക്രമങ്ങൾ തുടർന്നാൽ സർക്കാർ ഇടപെടും എന്ന് ഉറപ്പു നൽകിയാണ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പ്രസംഗം അവസാനിപ്പിച്ചത്

ഇന്ന് ഗാന്ധി ജയന്തി

gandhiji-keralanews

രാഷ്ട്ര പിതാവിന്റെ ജന്മദിനം ഭാരതം വിവിധ പരിപാടികളോടെ ആഘോഷിച്ചു.അഹിംസ എന്ന നന്മയുടെ പാതയും സന്ദേശവും സ്വജീവിതത്തിലൂടെ ലോകത്തിനു കാണിച്ചുകൊടുത്ത മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജി ഇന്നും അനുകരണീയമായ ഒരു ജീവിതത്തിനുടമതന്നെയാണ്. ഐക്യരാഷ്ട്ര സഭ അഹിംസ ദിനമായി ആചരിക്കാൻ തിരഞ്ഞെടുത്തത് ഗാന്ധിജിയുടെ ജന്മദിനാമായ ഒക്ടോബർ2 എന്നത് ലോകം അദ്ദേഹത്തെ എത്രമാത്രം ബഹുമാനിക്കുന്നു എന്നതിന്റെ തെളിവാണ്.

gandiji-kerala-news
സാധാരണകാരിൽ ഒരാളായി ജീവിച്ച് ഉയർന്ന ധാർമീക മൂല്യവും തികഞ്ഞ സത്യസന്ധതയും ശാന്ത സ്വഭാവവും മുഖമുദ്രയാക്കി സൂര്യനസ്തമിക്കാത്ത സാമ്പ്രാജ്യത്വ ശക്തിയെ പ്രതിപക്ഷ ബഹുമാനങ്ങൾ നിലനിർത്തി സമരം ചെയ്തു തോൽപിച്ച അതുല്യ വ്യക്തിത്വമാണ് ഗാന്ധിജി
സേവനവും മാനവികതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഗാന്ധി ചിന്തകൾ ഇന്നും വളരെ പ്രസക്തം തന്നെ.