പേരാവൂർ:കണ്ണുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ കണ്ണിൽ നിന്നും 18 സെന്റിമീറ്റർ നീളത്തിലുള്ള വിരയെ പുറത്തെടുത്തു.മണത്തണ സ്വദേശി ഭാസ്കരനാണ് കണ്ണ് വേദനയെ തുടർന്ന് ബുധനാഴ്ച ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്.ഈച്ച കുത്തിയതാണെന്നു കരുതിയാണ് ഇയാൾ പെരുമ്പുന്നയിലെ അർച്ചന കണ്ണാശുപത്രിയിലെത്തിയത്.ഇവിടുത്തെ ഡോക്റ്റർ ചന്ദ്രപ്രഭയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ണുവേദനയുടെ കാരണം ഈച്ച കുത്തിയതല്ലെന്നും വിറയാണെന്നും മനസ്സിലായത്.തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കണ്ണിൽ നിന്നും 18 സെന്റിമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തത്.ബീഫ്,പന്നി എന്നിവയുടെ മാസത്തിൽ ഇത്തരം വിരകളുടെ മുട്ടകളുണ്ടാകും.ഈ മാംസം ഭക്ഷിച്ച ശേഷം വിരകളുടെ മുട്ടകൾ ദഹിച്ചില്ലെങ്കിൽ അവ ശരീരത്തിനുള്ളിൽ നിന്നും രക്തക്കുഴലുകൾ വഴി സഞ്ചരിക്കും.ഇങ്ങനെയാണ് വിര കണ്ണിലെത്തുന്നത്.ഉടൻതന്നെ ചികിത്സ നൽകിയില്ലെങ്കിൽ ഇത് കണ്ണിന്റെ കാഴ്ചയെ തന്നെ ബാധിക്കുമെന്നും ഇത്തരം വിരകൾ ദേഹത്തുള്ള മൃഗങ്ങളെ കടിക്കുന്ന കൊതുകുകൾ വഴി രോഗം മനുഷ്യരിലേക്ക് പകരുമെന്നും ഡോക്റ്റർ ചന്ദ്രപ്രഭ പറഞ്ഞു.
Kerala, News
കണ്ണുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ കണ്ണിൽ നിന്നും 18 സെന്റിമീറ്റർ നീളത്തിലുള്ള വിരയെ പുറത്തെടുത്തു
Previous Articleകോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി