Food

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന 18 ശതമാനം മൽസ്യത്തിലും മായം കലർന്നതായി റിപ്പോർട്ട്

keralanews 18 percentage of the fish distributed in the market is mixed with chemicals

തിരുവനന്തപുരം:സംസ്ഥാനത്ത് വിതരണം ചെയ്യുന്ന 18 ശതമാനം മൽസ്യത്തിലും മായം കലർന്നതായി റിപ്പോർട്ട്.സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷേഴ്സ് ടെക്നോളജി സംസ്ഥാനത്തെ 14 ജില്ലകളിലും നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന മായം പരിശോധിക്കാനായി തയാറാക്കിയഐസിഎആര്‍ സിഫ്ടെസ്റ്റ് എന്ന പരിശോധനാ കിറ്റിന്റെ പ്രകാശനം നിര്‍വഹിച്ച്‌ മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമോണിയ, ഫോര്‍മാലിന്‍ തുടങ്ങിയ രാസപദാര്‍ഥങ്ങളാണ് മത്സ്യം കേടാകാതിരിക്കാനായി കലർത്തുന്നത്.ഐസ് ഒഴികെ മറ്റൊരു വസ്തുവും മീനില്‍ ഉപയോഗിക്കരുതെന്നാണ് വ്യവസ്ഥ.മത്സ്യത്തിലെ മായം കണ്ടെത്തുന്നതിന് സംസ്ഥാനത്തെ മുഴുവൻ മത്സ്യ മാർക്കറ്റുകളിലും പരിശോധന നടത്തുമെന്ന് മന്ത്രി. ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഭക്ഷ്യസുരക്ഷ വകുപ്പുമായി സഹകരിച്ചായിരിക്കും ഫിഷറീസ് പരിശോധന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.മത്സ്യത്തിൽ മായം ചേർക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

Previous ArticleNext Article