കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോന്സണ് മാവുങ്കലിനെതിരെ പോസ്കോ കേസും. തുടര്‍വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കാമെന്ന് ഉറപ്പു നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോന്സണ് മാവുങ്കല്‍ പീഡിപ്പിച്ചതായാണ് പരാതി. കൊച്ചി വൈലോപ്പിള്ളി നഗറിലുള്ള മോന്‍സണിന്റെ വീട്ടില്‍ വച്ചും കൊച്ചിയില്‍ തന്നെയുള്ള മറ്റൊരു വീട്ടില്‍ വച്ചുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് മോന്‍സണിനെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു.പെണ്‍കുട്ടിക്ക് 17 വയസ്സുള്ളപ്പോഴാണ് പീഡനം നടന്നതെന്ന് പെണ്‍കുട്ടിയും അമ്മയും ചേര്‍ന്ന് കഴിഞ്ഞ ദിവസം നല്കിയ പരാതിയില്‍ പറയുന്നു. മോന്‍സണിന്റെ നിലവിലുള്ള തട്ടിപ്പുകേസുകള്‍ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം തന്നെ ഈ കേസും അന്വേഷിക്കാന്‍ സാദ്ധ്യതയുണ്ട്. മോന്‍സണിന്റെ ഉന്നത ബന്ധങ്ങള്‍ അറിയാവുന്നതിനാല്‍ ഭയം കൊണ്ടാണ് ഇത്രയും നാളായി പരാതിയൊന്നും നല്‍കാത്തതെന്ന് പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.
Kerala, News
വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് 17കാരിയെ പീഡിപ്പിച്ചതായി പരാതി; പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോന്സണ് മാവുങ്കലിനെതിരെ പോക്സോ കേസും
Previous Articleഇടുക്കി അണക്കെട്ട് 11 മണിയോടെ തുറക്കും; അതീവ ജാഗ്രത നിർദേശം