India, News

നഗ്നനേത്രങ്ങള്‍ കൊണ്ട് വലയ സൂര്യഗ്രഹണം നിരീക്ഷിച്ച രാജസ്ഥാനിലെ 15 വിദ്യാര്‍ഥികള്‍ക്ക് കാഴ്ചയ്ക്ക് ഗുരുതര തകരാര്‍ സംഭവിച്ചതായി റിപ്പോർട്ട്

Natural phenomenon. Silhouette back view of mother and child sitting and relaxing together. Boy pointing to solar eclipse on dark sky background. Happy family spending time together. Outdoor.

രാജസ്ഥാൻ:മുന്നറിയിപ്പുകൾ അവഗണിച്ച് നഗ്നനേത്രങ്ങള്‍ കൊണ്ട് വലയ സൂര്യഗ്രഹണം നിരീക്ഷിച്ച രാജസ്ഥാനിലെ 15 വിദ്യാര്‍ഥികള്‍ക്ക് കാഴ്ചയ്ക്ക് ഗുരുതര തകരാര്‍ സംഭവിച്ചതായി റിപ്പോർട്ട്.പത്തിനും ഇരുപതിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് കണ്ണിന് സാരമായി തകരാറു പറ്റിയിരിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോർട്ട് ചെയ്യുന്നത്. ജയ്പൂര്‍ എസ്‌എംഎസ് ഹോസ്പിറ്റലിലെ നേത്രരോഗ വിഭാഗത്തിലാണ് കുട്ടികള്‍ ചികിത്സ തേടിയിരിക്കുന്നത്.മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ സൂര്യഗ്രഹണം കാണാന്‍ ശ്രമിച്ചതാണ് കുട്ടികളുടെ കാഴ്ചയെ ബാധിച്ചതെന്നും ഇത്തരം 15 കേസുകള്‍ ആശുപത്രിയിലെത്തിയതായും നേത്രരോഗ വിഭാഗം തലവന്‍ കമലേഷ് ഖില്‍നാനി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.സൂര്യഗ്രഹണം നേരിട്ട് വീക്ഷിച്ചത് മൂലം ഇവരുടെ റെറ്റിനയ്ക്ക് സാരമായി പൊള്ളലേറ്റതായും പൂര്‍ണ്ണമായും കാഴ്ച തിരിച്ച്‌ കിട്ടില്ലെന്നും ഡോക്ടര്‍ പറയുന്നു. സോളാര്‍ റെറ്റിനൈറ്റിസ് എന്ന കാഴ്ച വൈകല്യമാണ് സംഭവിച്ചിരിക്കുന്നതെന്നും ഇത്തരം അവസ്ഥ നേരിട്ടവര്‍ക്ക് പ്രത്യേകം ചികിത്സയില്ലെന്നും ആറ് ആഴ്ചയോളം നടത്തുന്ന ചികിത്സകൊണ്ട് ചിലപ്പോള്‍ കാഴ്ച ഭാഗികമായി മാത്രമേ വീണ്ടെടുക്കാന്‍ സാധിക്കൂവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരത്തില്‍ കൂടുതല്‍ പേര്‍ക്ക് കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയും ഡോക്ടര്‍മാര്‍ തള്ളിക്കളയുന്നില്ല.

Previous ArticleNext Article