International, News

ശ്രീലങ്കയിലെ ഐസിസ് കേന്ദ്രത്തില്‍ ചാവേറുകള്‍ പൊട്ടിത്തെറിച്ചു;15 പേര്‍ കൊല്ലപ്പെട്ടു

Sri Lankan air force officers and clergy stand outside St. Anthony's Shrine, a day after a blast in Colombo, Sri Lanka, Monday, April 22, 2019. Easter Sunday bombings of churches, luxury hotels and other sites was Sri Lanka's deadliest violence since a devastating civil war in the South Asian island nation ended a decade ago. (AP Photo/Gemunu Amarasinghe)

കൊളംബോ:ശ്രീലങ്കയിലെ ഐസിസ് കേന്ദ്രത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്‌ക്കിടയിൽ ആറു കുട്ടികൾ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. പരിശോധനയ്‌ക്കിടെ മൂന്ന് ചാവേറുകള്‍ സ്വയം പൊട്ടിത്തെറിച്ച സംഭവത്തിലാണ് മൂന്ന് സ്ത്രീകളും ആറ് കുട്ടികളും കൊല്ലപ്പെട്ടത്. ബാക്കിയുള്ളവരെ സുരക്ഷാസേന വെടിവച്ച്‌ കൊല്ലുകയായിരുന്നു.രാജ്യത്തിന്റെ കിഴക്കന്‍ നഗരമായ കലുമുനായിയില്‍ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവമുണ്ടായത്.ഐസിസ് കേന്ദ്രത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധനയ്‌ക്ക് എത്തിയപ്പോഴാണ് മൂന്ന് ചാവേറുകള്‍ സ്വയം പൊട്ടിത്തെറിച്ചത്. വീട്ടിലുള്ളവരുമായി പൊലീസ് സംഘം ഒരുമണിക്കൂറിലേറെ ഏറ്റുമുട്ടി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏറ്റുമുട്ടലിനിടയില്‍ ഒരു ഗ്രാമീണനും കൊല്ലപ്പെട്ടതായി സുരക്ഷാസേനയുടെ വക്താവ് സുമിത്ത് അട്ടപ്പട്ടു അറിയിച്ചു. സംഭവത്തില്‍ സുരക്ഷാസേനയില്‍ പെട്ട ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.ഈസ്‌റ്റര്‍ ദിനത്തില്‍ രാജ്യതലസ്ഥാനത്ത് ആക്രമണം നടത്തിയവരുടെ വസ്ത്രവും കറുത്ത കൊടികളും ഇവിടെ നിന്നും ലഭിച്ചതായും അട്ടപ്പട്ടു വ്യക്തമാക്കി. ഇതിന് പുറമെ സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന സ്‌ഫോടക വസ്തുക്കളുടേതിന് സമാനമായ വസ്തുക്കളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഞായറാഴ്‌ച പ്രാര്‍ത്ഥനകള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയതായി ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു. കൂടുതല്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് കുര്‍ബാനകള്‍ റദ്ദാക്കിയത്.വിശ്വാസികള്‍ വീടുകളില്‍ തന്നെ തുടരണമെന്നും ആര്‍ച്ച്‌ ബിഷപ്പ് സന്ദേശത്തില്‍ അറിയിച്ചു.

Previous ArticleNext Article