
ലണ്ടൻ:ലണ്ടനില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. 24 നിലകളുള്ള ഗ്രെന്‍ഫെല്‍ ടവര്‍ പൂര്‍ണമായും കത്തിനശിച്ചു. കെട്ടിടം നിലം പൊത്താനുള്ള സാധ്യതയുള്ളതിനാല്‍ തൊട്ടുത്തുള്ള കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. തീ പൂര്‍ണമായും അണക്കാനായിട്ടില്ല.മധ്യലണ്ടനിലെ വൈറ്റ് സിറ്റിക്കടുത്തുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ ചൊവ്വാഴ്ച പുവര്‍ച്ചെ ഒന്നേകാലോടെയാണ് തീകത്തിപ്പടര്ന്നത്. കെട്ടിടത്തിന്റെ 24 നിലകള്‍ പൂര്‍ണമായും തീവിഴുങ്ങി. മരണ സംഖ്യ ഉയരുമെന്നാണ് സൂചന. തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.പരിക്കേറ്റ 68 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.ഇതിൽ ഇരുപതു പേരുടെ നില ഗുരുതരമാണ്.ആളുകളെ ഇനിയും ഒഴിപ്പിക്കാനുണ്ടെന്നാണ് സൂചന.കെട്ടിടത്തിന്റെ ഏഴ് നിലകളിലേക്ക് ഇനിയും പ്രവേശിക്കാന്‍ രക്ഷാ പ്രവര്‍ത്തകര്‍ക്കായിട്ടില്ല.