Kerala

ഹോട്ടലുകളില്‍ വിതരണം ചെയ്യാന്‍ എത്തിച്ച 1100 കിലോഗ്രാം പട്ടിയിറച്ചി പിടികൂടി

keralanews 1100kg of dog meat which brought to distribute in hotels were seized

ചെന്നൈ:ഹോട്ടലുകളില്‍ വിതരണം ചെയ്യാന്‍ എത്തിച്ച 1100 കിലോഗ്രാം പട്ടിയിറച്ചി റെയില്‍വെ സുരക്ഷാ സേന പിടികൂടി. ചെന്നൈ എഗ്മോര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. തെര്‍മോക്കോള്‍ ഐസ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന മാംസം റെയില്‍വെ സ്റ്റേഷനില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു റെയില്‍വെ സുരക്ഷാ സേന പിടികൂടിയത്.ജോധ്പുർ എക്സ്പ്രസില്‍ ചെന്നൈയില്‍ എത്തിച്ച പട്ടിയിറച്ചി തെര്‍മോകോള്‍ ഐസ് പെട്ടികളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. പെട്ടികളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പാഴ്‍സല്‍ നീക്കാന്‍ ആര്‍.പി.എഫ് അനുമതി നല്‍കിയില്ല. തുടര്‍ന്ന് പാഴ്‍സലിന്‍റെ അവകാശികളെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ അവകാശികള്‍ ആരുമില്ലെന്ന് വ്യക്തമായതോടെ പെട്ടികള്‍ തുറന്ന് പരിശോധിക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ കൂടെ സാന്നിധ്യത്തില്‍ പൊലീസ് പെട്ടികള്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് പാഴ്‍സല്‍ പട്ടിയിറച്ചിയാണെന്ന് ബോധ്യപ്പെട്ടത്.ഇറച്ചിയുടെ സാംപിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. പാക്കറ്റിനു പുറത്ത് ഉണ്ടായിരുന്ന വിലാസത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

Previous ArticleNext Article