
ചണ്ഡീഗഡ്:ലൈംഗിക പീഡനത്തിനിരയായ പത്തു വയസ്സുകാരി പെൺകുഞ്ഞിന് ജന്മം നൽകി.ഓഗസ്റ്റ് പതിനേഴിന് സർക്കാർ ആശുപത്രിയിൽ സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.2.2 കിലോ ഗ്രാം തൂക്കമുള്ള കുഞ്ഞിനെ നിയോനേറ്റൽ ഐസിയു വിൽ പ്രവേശിപ്പിച്ചു.കുഞ്ഞിന് ഭാരക്കുറവുള്ളത് കൊണ്ടാണ് ഐസിയു വിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 32 ആഴ്ച വളർച്ചയെത്തിയ ഭ്രൂണത്തെ ഇല്ലായ്മ ചെയ്യാൻ പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അബോർഷൻ മാതാവിന്റെയോ കുഞ്ഞിന്റെയോ ജീവന് ഭീഷണിയാകുമെന്നതിനാൽ അനുവദിക്കാനാകില്ലെന്ന് കോടതി വിധിച്ചിരുന്നു.അപകട സാധ്യത കൂടുതലുണ്ടായിരുന്ന ഗർഭധാരണമായിരുന്നിട്ടും സിസേറിയനിൽ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്ന് ഡോക്റ്റർ പറഞ്ഞു.പെൺകുട്ടിയുടെ ചികിത്സ ചിലവുകൾ വഹിക്കുന്നത് സർക്കാരാണ്.