Kerala

സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചു

keralanews 100rupees reduced for gas cylinders with out subsidy

ന്യൂഡൽഹി:രാജ്യത്ത് സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചു. അന്താരാഷ്ട്ര വിപണിയില്‍ എല്‍പിജി വില കുറഞ്ഞതോടെയാണ് രാജ്യത്തും വില കുറക്കാന്‍ തീരുമാനിച്ചത്. സബ് സിഡി തുകയായ 142 രൂപ 65 പൈസ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ ചെയ്യും.ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വാര്‍ത്താക്കുറിപ്പിലാണ് വില കുറച്ച കാര്യം അറിയിച്ചത്. പുതുക്കിയ വില ഇന്നലെ അര്‍ദ്ധരാത്രിയില്‍ നിലവില്‍ വന്നു. ഇതോടെ സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില 637 രൂപയായി കുറയും. നിലവില്‍ 737 രൂപ 50 പൈസയാണ് വില.സബ്സിഡിയുള്ള സിലിണ്ടറിന് 495 രൂപ 35 പൈസയാണ് വില.

Previous ArticleNext Article