ന്യൂഡൽഹി: ആയിരം രൂപയുടെ പുതിയ നോട്ട് ഉടന്‍ പുറത്തിറക്കുമെന്ന് ആര്.ബി.ഐ. 1000 രൂപ നോട്ടിന്റെ നിര്‍മാണം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ജനുവരിയില്‍ ഇത് പുറത്തിറക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചത്. എന്നാൽ പുതിയ നോട്ട് എന്ന് പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചിട്ടില്ല. നോട്ട് നിരോധനത്തെ തുടര്‍ന്ന് പിന്‍വലിച്ച 15.44 ലക്ഷം കോടിക്ക് പകരമായാണ് 1000 രൂപയുടെ പുതിയ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കുന്നത്.
പുതിയ 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ക്ക് മികച്ച സുരക്ഷ ക്രമീകരണങ്ങളും ഒരു വശത്ത് മംഗള്‍യാന്റെ ചിത്രവും ഉണ്ടായിരുന്നു. അതേസമയം ഫെബ്രുവരി 20 മുതല്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരാഴ്ച പിന്‍വലിക്കാവുന്ന പരമാവധി തുക 24000 രൂപയില്‍ നിന്നും 50000 രൂപയാക്കി ആര്.ബി.െഎ വര്‍ധിപ്പിച്ചു. മാര്‍ച്ച് 30 ഓടെ തുക പിന്‍വലിക്കുന്നതിനുള്ള എല്ലാ പരിധിയും നീക്കുമെന്നും ആര്.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.