കൊച്ചി: ലക്ഷദ്വീപിന് അടുത്തുള്ള പുറംകടലില്‍ വന്‍ ലഹരി മരുന്ന് വേട്ട. 220 കിലോ ഹെറോയിനുമായി മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തു. അഗത്തിക്കടുത്ത് പുറംകടലില്‍ നിന്നാണ് കോസ്റ്റ് ഗാര്‍ഡും റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് ആയിരം കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ കുളച്ചലില്‍ നിന്നുള്ള രണ്ട് ബോട്ടുകളിലായിരുന്നു മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്.ബോട്ടിൽ നിരവധി പാക്കറ്റുകളിലായാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. സമീപകാലത്ത് നടത്ത് ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണ് കൊച്ചിയിൽ നടന്നതെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരിൽ കുളച്ചൽ സ്വദേശികളും മലയാളികളുമായ മത്സ്യത്തൊഴിലാളികൾ ഉണ്ടെന്നാണ് വിവരം. നിലവിൽ ഇവരെ ചോദ്യം ചെയ്ത് വരികയാണ്.