ന്യൂഡല്‍ഹി: ഉപഭോക്താക്കളില്‍ നിന്ന് റസ്റ്റോറന്റുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അത് നല്‍കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ടെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. മാത്രമല്ല എത്രയാണ് സര്‍വീസ് ചാര്‍ജ് എന്ന് ഹോട്ടലുകളോ റസ്‌റ്റോറന്റുകളോ നിശ്ചയിക്കാന്‍ പാടില്ല. സര്‍വീസ് ചാര്‍ജ് നിര്‍ബന്ധമല്ലെന്നും സേവനത്തില്‍ ഉപഭോക്താക്കള്‍ തൃപ്തരല്ലെങ്കില്‍ അത് നല്‍കേണ്ടതില്ല എന്നും വ്യക്തമാക്കി ബോര്‍ഡ് വയ്ക്കണമെന്നും പറയുന്നുണ്ട്. ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുമെങ്കിലും അത് ജീവനക്കാരിലേക്ക് എത്താറില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്രം നടപടി എടുത്തത്.
Kerala
ഹോട്ടലുകളിൽ സർവീസ് ചാർജ് പാടില്ല: ടിപ്പ് കൊടുക്കാം
Previous Articleവരുന്നു മൂന്നാം ലോക മഹായുദ്ധം