Kerala, News

രാമന്തളിയിൽ ജനാരോഗ്യ സമിതിയുടെ പ്രകടനത്തിനു നേരെ നാവികൻ കാർ ഓടിച്ചു കയറ്റി : ഒരാൾക്ക് പരിക്ക്

IMG-20170329-WA0002രാമന്തളി : മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി നടത്തിയ പ്രകടത്തിനു നേരെ അമിത വേഗതയിൽ വന്ന കാർ ഓടിച്ചു കയറ്റി .ഒരാൾക്ക് പരിക്ക് പറ്റി. സമരസമിതി പ്രവർത്തകൻ പി പി ശേഖരനാണ് (53) പരിക്കേറ്റത്. നേവൽ ഉദ്യോഗസ്ഥന്റെ കാറാണ് അപകടം വരുത്തിവെച്ചത്. രാത്രി 7.30 ഓടെയാണ് സംഭവം. മാലിന്യ പ്രശനം ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് ജന-ആരോഗ്യ സംരക്ഷണ സമിതി പ്രവർത്തകർ രാമന്തളി സെൻട്രലിലേക്ക് പ്രകടനം സംഘടിപ്പിച്ചിരുന്നു.രാമന്തളി സെൻട്രലിൽ നിന്നും സമരപന്തലിലേക്ക് മടങ്ങുന്നതിനിടെയാണ് അമിത വേഗതയിൽ നേവൽ ഉദ്യോഗസ്ഥർ കാർ ഓടിച്ച് പ്രകടനത്തിനിടയിലേക്ക് വന്നത്.റോഡിന്റെ അരികിൽ കൂടി നടക്കുകയായിരുന്ന ശേഖരന്റെ പിറകിൽ കാർ ഇടിക്കുകയായിരുന്നു.തുടർന്ന് സമരക്കാർ കാർ തടയുവാൻ ശ്രമിക്കുന്നതിനിടെ നേവൽ ഉദ്യോഗസ്ഥർ വേഗത്തിൽ അക്കാദമിക്കകത്തേക്ക് ഓടിച്ചു പോയി.

പി വി ശേഖരനെ പയ്യന്നർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യന്നൂർ പോലീസിൽ പരാതി നൽകി.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *