തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ സോളാർ ഇലക്ട്രിക്ക് ഹൈബ്രിഡ് കാർ വിജയകരമായി അവതരിപ്പിച്ച് ഐ എസ് ആർ ഒ . തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്ററിൽ നിന്നാണ് സോളാർ ഇലക്ട്രിക്ക് ഹൈബ്രിഡ് കാർ പുറത്തിറക്കിയത്.
ഓട്ടോമോട്ടീവ്ര്, ഇലക്ട്രിക്കൽ കെമിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളുടെ സംയുക്തമായ പരിശ്രമത്തിലൂടെ പുതിയ പദ്ധതി യാഥാർഥ്യമാക്കിയത്. മാരുതി സുസുകി ഓമ്നി വാനാണ് ഐ എസ് ആർ ഒ സോളാർ പവറിൽ നിരത്തിലിറക്കിയത്.
സൂര്യപ്രകാശത്തിൽ നിന്ന് പവർ സംഭരിച്ച് ലിഥിയം അയേൺ ബാറ്ററിയാണ് സോളാർ ഹൈബ്രിഡ് ഓംനിയെ മുന്നോട്ട് നയിക്കുക. വാഹനത്തിന്റെ മുകൾ ഭാഗം പൂർണമായും സോളാർ പാനൽ ഘടിപ്പിച്ചതാണ്.