Kerala, News

തലശ്ശേരിയിൽ 120 കിലോഗ്രാം പുകയില ഉത്പന്നങ്ങൾ പിടികൂടി

തലശ്ശേരി:തലശ്ശേരിയിൽ 120 കിലോഗ്രാം പുകയില ഉത്പന്നങ്ങൾ പിടികൂടി.ചൊവ്വാഴ്ച പുലർച്ചെ തലശ്ശേരി കടൽപ്പാലത്തിനു സമീപത്തെ ഗോഡൗണിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.സംഭവത്തിൽ മുഴപ്പിലങ്ങാട് ഗവ.ഹൈസ്കൂളിന് സമീപം റാബി ഹൗസിൽ കെ.കെ നൗഫലിനെ അറസ്റ്റ് ചെയ്തു.8276 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.പ്ലാസ്റ്റിക് സഞ്ചിയിലും ചാക്കുകളിലും സൂക്ഷിച്ച നിലയിലായിരുന്നു ഇവ.കണ്ണൂർ,തലശ്ശേരി എന്നിവിടങ്ങളിലെ ചെറുകിട കച്ചവടക്കാർക്കാണ് ഇവ എത്തിച്ചു കൊടുക്കുന്നത്.ഹാൻസ്,കൂൾ ലിപ്,ചൈനി ഖൈനി,ജ്യൂസി മിനി സ്റ്റഫ്,മധു,പാൻ പരാഗ് എന്നിവയാണ് പിടികൂടിയത്.കൂൾ ലിപ്പാണ് ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത്.മംഗളൂരുവിൽ പായ്‌ക്കറ്റിന് ആറു രൂപയ്ക്ക് ലഭിക്കുന്ന പുകയില ഉത്പന്നങ്ങൾ ഇവിടെയെത്തിച്ച് 50 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്.പുകയില വിൽപ്പന കൂട്ടാനായി ഇവയോടൊപ്പം സമ്മാനക്കൂപ്പണും വിതരണം ചെയ്യുന്നു.സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണാണ് ഇവയോടൊപ്പമുള്ളത്.ഒരു പൗച്ച് വാങ്ങുന്നവർക്കാണ് കൂപ്പൺ നൽകുക.വാങ്ങിയവയിൽ കൂപ്പണിലുള്ള നമ്പറുണ്ടെങ്കിൽ പുകയില ഉത്പന്നങ്ങൾ സമ്മാനമായി ലഭിക്കും.

Previous ArticleNext Article